അബുദാബി: അബുദാബിയിലെ ഇന്ത്യന്‍ വിദ്യാലയമായ ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീക്ഷണിയില്‍. 2014 ഏപ്രില്‍ ഒന്നുവരെമാത്രമേ സ്കൂളിന് അബുദാബിനഗരത്തില് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സ്കൂള്‍ പൂട്ടുകയാണെന്ന് കാണിച്ചു അബുദാബി ഏജുക്കേഷന്‍ കൗണ്‍സില്‍ നോട്ടീസ് പതിച്ചു.
ഇതോടെ ഇവിടെ പഠിക്കുന്ന 1,400ലേറെ വിദ്യാര്‍ഥികള്‍ അടുത്ത അധ്യയനവര്‍ഷം പുതിയ സ്കൂള്‍ കണ്ടെത്തേണ്ടിവരും. സ്കൂള്‍ മറ്റൊരു പ്രദേശത്തേക്ക് മാറ്റണമെന്ന് കാണിച്ച് രണ്ടു വര്‍ഷം മുമ്പ് കൌണ്‍സില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഇത് സാധിച്ചിട്ടില്ല.