728-pixel-x-90-2-learn
728-pixel-x-90
<< >>

അബദ്ധത്തില്‍ പ്രണയിച്ചത് ഭാര്യയെ തന്നെ

ഫേസ്ബുക്കിലൂടെ യുവാവ് വ്യാജഅക്കൗണ്ടുണ്ടാക്കി പ്രേമിച്ചു.ഒടുവില്‍ നേരിട്ട് കാണാന്‍ തീരുമാനിച്ചപ്പോള്‍ വ്യാജഅക്കൗണ്ടുണ്ടാക്കി പ്രണയിച്ചത് സ്വന്തം ഭാര്യ തന്നെ.വഴക്കായി വക്കാണമായി,പോലീസെത്തി കേസെടുക്കാനാകാതെ മടങ്ങിപ്പോയി.ചിരിക്കണമോ ഇടപെടണമോയെന്നറിയാതെ കണ്ടുനിന്നവര്‍ വിഷമവൃത്തത്തിലായി.

ഭാര്യയും ഭര്‍ത്താവുമായി ജീവിച്ചിരിക്കുമ്പോള്‍ ഇവര്‍ നിരന്തരം വഴക്ക് തന്നെയായിരുന്നു.ഒടുവില്‍ ഒത്തുപോകാനാകില്ലെന്ന് മനസ്സിലാക്കി ബന്ധം വേര്‍പിരിഞ്ഞു.തുടര്‍ന്ന് ഇരുവരും പ്രണയിക്കാന്‍ തീരുമാനിച്ചു.വ്യക്തി ജീവിതത്തില്‍ ഒരുതവണ വിവാഹം കഴിഞ്ഞതിനാലാവാം രണ്ടുപേരും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി.സ്ഥരമായി ചാറ്റ് ചെയ്ത് ചാറ്റ് ചെയ്ത് അഘാതമായ പ്രേമം വിരിഞ്ഞുകെട്ടി.ഒടുവില്‍ പ്രണേതാക്കാള്‍ നേരില്‍ കാണാന്‍ തീരുമാനിച്ചു.റെസ്റ്റോറന്റ് കൂടിക്കാണാനുള്ള സ്ഥലമായി തിരഞ്ഞെടുത്തു.

പറഞ്ഞുറപ്പിച്ച അടയാള സ്ഥലത്ത് എത്തിചേര്‍ന്നപ്പോഴാണ് ബന്ധം വേര്‍പിരിഞ്ഞുപോയ ഭാര്യയാണ് പ്രണയിനിയെന്ന് യുവാവ് മനസ്സിലാക്കുന്നത്.റെസ്‌റ്റോറന്റിലെ ആളുകളെ വകവെക്കാതെ പൊരിഞ്ഞ വഴക്കായി.ഒച്ചയും ബഹളവും കൂടിയതോടെ പോലീസെത്തി.കാര്യം തിരക്കിയപ്പോള്‍ ഇടപെടാനാവില്ലെന്ന് പോലീസ് കൈമലര്‍ത്തി.ഒടുവില്‍ ഇരുവരെയും ഫാമിലി കൗണ്‍സിലിങ്ങിന് വിധേയരാക്കി.

INDIANEWS24COM BARELI

Leave a Reply