ഡ്യുനെഡിന്‍:അഫ്ഗാനിസ്ഥാന് ചരിത്ര വിജയം.ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ വിജയം സ്വന്തമാക്കിയത് സ്കോട്ട്ലന്ഡിനെതിരായാണ്. ആവേശകരമായ ചെറുടീമുകളുടെ മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്ന അഫ്ഗാനിസ്ഥാന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലന്‍ഡ് നിശ്ചിത 50 ഓവറില്‍ 210 റണ്‍സെടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് 49.3 ഓവറില്‍ ലക്ഷ്യം കണ്ടു.31 വീതം റണ്‍സെടുത്ത മാറ്റ് മക്കന്‍, മജീദ് ഹഖ് എന്നിവര്‍ മാത്രമാണ് സ്കോട്ട്ലന്‍ഡിനായി നേരിയ ചെറുത്ത് നില്പെങ്കിലും നടത്തിയത്.147 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത സമിയുള്ള ഷെന്‍വാരിയും 51 റണ്‍സെടുത്ത ഓപ്പണര്‍ ജാവേദ് അഹമ്മദിയുമാണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്.
ബൗളിങ്ങില്‍ മികവുകാട്ടി ചുരുങ്ങിയ സ്കോറില്‍ സ്കോട്ട്ലന്‍ഡിനെ പിടിച്ചുകെട്ടി അഫ്ഗാനിസ്ഥാന് ഒരവസരത്തില്‍ 132/8 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞതാണ്.വാലറ്റക്കാരായ ഷെന്‍വാരിയും ഹമീദ് ഹസനും ചേര്‍ന്ന് നേടിയ 60 റണ്‍സാണ് രക്ഷിച്ചത്.ഷെന്‍വാരിയാണ് കളിയിലെ കേമനും.സ്കോട്ട്ലന്‍ഡിനു വേണ്ടി റിച്ചി ബെറിങ്ടണ്‍ നാലു വിക്കറ്റ് വീഴ്ത്തി.
INDIANEWS24 SPORTS DESK