728-pixel-x-90-2-learn
728-pixel-x-90
<< >>

അപ്രതീക്ഷിതമായിരുന്നു മോഹന്‍ലാലിന്റെ ആ വരവ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചേംബറില്‍ വാര്‍ത്താ സമ്മേളനത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ ഒരു കുറിപ്പുമായെത്തിയത്. പുറത്ത് ഒരു അതിഥി നില്‍ക്കുന്നുണ്ടെന്നാണ് ആ കുറിപ്പിലെഴുതിയിരുന്നത്. ഉടന്‍ മുഖ്യമന്ത്രി വരാന്‍ പറഞ്ഞു.വാതില്‍ തുറന്ന് മോഹന്‍ലാല്‍ അകത്തേക്ക് കയറി വന്നു. മുഖ്യമന്ത്രി എഴുന്നേറ്റ് സ്വീകരിച്ചു.തൂവെള്ള ഷര്‍ട്ടും മുണ്ടും അണിഞ്ഞ് നിറഞ്ഞ പുഞ്ചിരിയുമായി അദ്ദേഹം മുഖ്യമന്ത്രിയുടെ അടുത്തെത്തി. കൂടെയുണ്ടായിരുന്ന സുഹൃത്ത് എം.ബി. സനില്‍കുമാറിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചിരുന്ന ദുരിതാശ്വാസ നിധിയിലേക്കുള്ള ഇരുപത്തഞ്ച് ലക്ഷത്തിന്റെ ചെക്ക് വാങ്ങി മുഖ്യമന്ത്രിക്ക് മോഹന്‍ലാല്‍ കൈമാറി.ഏകദേശം അഞ്ച് മിനിട്ടിനുള്ളില്‍ തുക കൈമാറല്‍ ചടങ്ങും അവസാനിച്ചു.മോഹന്‍ലാല്‍ 25 ലക്ഷം നല്‍കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.പൃഥിരാജ് സംവിധാനം ചെയ്യുന്ന  ലൂസിഫര്‍ എന്ന സിനിമയില്‍ അഭിനയിക്കാനാണ് മോഹന്‍ലാല്‍ തിരുവനന്തപരത്ത് എത്തിയത്.
INDIANEWS24  JITHESH DAMODAR

Leave a Reply