കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. ഇയാള്‍ അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ കടന്നുകളഞ്ഞതായാണ് സൂചന.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ഇയാളോട് ആവശ്യപ്പെട്ടിരുന്നു. അതുണ്ടായില്ല. തുടര്‍ന്ന് എലൂരിലുള്ള അപ്പുണ്ണിയുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും അവിടെയുണ്ടായില്ല. ഇയാളുടെ കൈവശമുള്ള അഞ്ച് മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
കേസില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന് അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. സംഭവം നടക്കുന്തിന് മുമ്പ് പള്‍സര്‍ സുനി വിളിച്ച നാല് നമ്പറുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സുനി വിളിച്ചശേഷം ഈ നമ്പറുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പറിലേക്കും വിളിച്ചതിനും തെളിവുണ്ട്.
INDIANEWS24.COM Kochi