728-pixel-x-90-2-learn
728-pixel-x-90
<< >>

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഇയാളോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ അക്രമസംഭവം നടക്കുന്ന ദിവസങ്ങളില്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പരുകളില്‍ വിളിച്ചിരുന്നു.

സംഭവത്തിന്റെ ഗൂഢാലോചനയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വിവരിച്ചുകൊണ്ടാണ് അപ്പുണ്ണി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അക്രമസംഭവം നടക്കുന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പറുകളും അപ്പുണ്ണിയുമായി ബന്ധമുള്ളവരായിരുന്നു. സുനിയുടെ വിളികള്‍ പോയതിന് പിന്നാലെ ഈ നമ്പറുകളില്‍ നിന്നും അപ്പുണ്ണിയുടെ ഫോണിലേക്കും കോളുകള്‍ പോയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇക്കാരണത്താല്‍ അപ്പുണ്ണിയെ ചോദ്യംചെയ്യേണ്ടത് ആവശ്യമായിരുന്നു. ദിലീപ് അറസ്റ്റിലായതിന് അടുത്ത ദിവസങ്ങളില്‍ പോലീസ് അപ്പുണ്ണിയെ തേടി ഏലൂരിലെ വീട്ടിലെത്തിയെങ്കിലും ഉണ്ടായിരുന്നില്ല. ഇയാളെ ബന്ധപ്പെടാവുന്ന അഞ്ച് നമ്പറുകളില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല.

ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്ക് തെളിയിക്കാനാവാത്തതിനാല്‍ ഇയാളെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. എന്നാല്‍ ജിയിലില്‍ നിന്നും പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി വിളിച്ചതിന് ശേഷം പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ അപ്പുണ്ണി ശ്രമിച്ചോയെന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ നാദിര്‍ഷായെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ഏലൂരില്‍ അപ്പുണ്ണി കൂടിക്കാഴ്ച്ച നടത്തിയതിന് തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്.

INDIANEWS24.COM Kochi

Leave a Reply