728-pixel-x-90-2-learn
728-pixel-x-90
<< >>

അപ്പുണ്ണിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും പങ്കുള്ളതായി പോലീസ്. കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിന് ഹാജരാകാന്‍ പറഞ്ഞെങ്കിലും അപ്പുണ്ണിയെത്തിയിരുന്നില്ല. തുടര്‍ന്ന് പോലീസ് ഇയാളുടെ ഏലൂരിലുള്ള വീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. അപ്പുണ്ണി ഉപയോഗിക്കുന്ന അഞ്ച് സെല്‍ നമ്പറുകളില്‍ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

ഗൂഢാലോചനയില്‍ ദിലീപിന് നേരിട്ട് ബന്ധമുള്ളതായാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള അറിവുകള്‍. അപ്പുണ്ണിക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ചിന് പോലീസ് കസ്റ്റഡി കാലാവധി അവസാനിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയും ചെയ്യും.പോലീസിന്റെ ചോദ്യം ചെയ്യലില്‍ ദിലീപ് സഹകരിക്കുന്നില്ല. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.എന്നാല്‍ പള്‍സര്‍ സുനിയും ദിലീപും നേരിട്ട് ബന്ധപ്പെടുന്ന വിഡിയോ കാട്ടിക്കൊടുത്തപ്പോള്‍ ദിലീപിന് മറുപടി ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

INDIANEWS24.COM Kochi

Leave a Reply