728-pixel-x-90-2-learn
728-pixel-x-90
<< >>

‘അപ്പവും വീഞ്ഞും’; ഔസേപ്പച്ചന്‍ അഭിനേതാവായി എത്തുന്നു

മലയാള സിനിമ സംഗീതത്തിന് ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ അഭിനയത്തിലേക്ക്.വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന അപ്പവും വീഞ്ഞും എന്ന ചിത്രത്തിനു വേണ്ടിയാണ് ഔസേപച്ചന്‍ അഭിനയിക്കുന്നത്.മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും നേടിയിട്ടുള്ള ഈ സംഗീതസംവിധായകന്‍ ചിത്രത്തിനു വേണ്ടി ഒരു ഗാനവും ആലപിക്കുന്നുണ്ട്.ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പച്ചന്‍ പ്രതാപ് പോത്തന്റെ മകള്‍ കെയയുമായി ചേര്‍ന്നാണ് ഗാനം ആലപിക്കുന്നത്.

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ സണ്ണി വെയ്ന്‍ പാട്ടുകാരന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഔസേപ്പച്ചനേയും സണ്ണി വെയ്‌നെയും കൂടാതെ പ്രതാപ് പോത്തന്‍, രമ്യ കൃഷ്ണന്‍, ശ്വേതാമേനോന്‍, ഗീതാവിജയന്‍, ബാലു വര്‍ഗീസ്, ദേവി അജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സണ്ണിയുടെ കഥാപാത്രവും മധ്യവയസ്സിലെത്തിയ ദമ്പതികളും തമ്മിലുള്ള അടുപ്പമാണ് കഥയുടെ പശ്ചാത്തലം. ആര്യന്‍, അനുരാഗിണി പോലുള്ള ഹിറ്റ് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രമ്യ കൃഷ്ണന്റെ തിരിച്ചുവരവാണ് അപ്പവും വീഞ്ഞും എന്ന ചിത്രത്തിലൂടെ.ഒരേ കടലായിരുന്നു രമ്യാ കൃഷ്ണന്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം.

ഔട്ട് ഓഫ് സിലിബസ്, ഡോക്ടര്‍ പേഷ്യന്റ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിശ്വനാഥന്റെ മൂന്നാമത്തെ ചിത്രമാണ് അപ്പവും വീഞ്ഞും.വിശ്വാനാഥന്‍ തന്നെ തിരക്കഥ രചിക്കുന്നു ചിത്രത്തിന് സംഗീതം പകരുന്നത് ഔസേപ്പച്ചനാണ്.റഫീഖ് അഹമ്മദാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. എം.ടി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍, ബെന്നി, ടി.സി. ബാബു എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

INDIANEWS24.COM MOVIES

Leave a Reply