728-pixel-x-90-2-learn
728-pixel-x-90
<< >>

അപൂര്‍വ്വ ചന്ദ്രഗ്രഹണം ബുധനാഴ്ച്ച; ചില മുന്നറിയിപ്പുമായി ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: ഒന്നര പതിറ്റാണ്ടിന് ശേഷമുള്ള അപൂര്‍വ്വ പൂര്‍ണ്ണചന്ദ്ര ഗ്രഹണത്തിന് സാക്ഷിയാകാന്‍ കാത്തിരിക്കുകയാണ് ലോകം. എന്നാല്‍. ഈ സമയം ഭൂമിയിലും ചില മാറ്റങ്ങള്‍ സംഭവിക്കാനിടയുണ്ടെന്ന് ശാസ്ത്രീയ വിലയിരുത്തലുകള്‍. പ്രധാനമായും കടലിലെ തിരമാലകള്‍ പതിവിലും കൂടുതല്‍ ശക്തിപ്രാപിക്കാനിടയുള്ളതായാണ് ശാസ്ത്ര വിശദീകരണം. നേരിയ ഭൂചലനത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ചന്ദ്രന്‍ ഭൂമിയുടെ അടുത്തേക്ക് പരമാവധി എത്തുന്ന പ്രതിഭാസത്തിനാണ് സൂപ്പര്‍മൂണ്‍ എന്ന് ശാസ്ത്രലോകം പേരിട്ടത്. ഇതുപോലെ ചന്ദ്രഗ്രഹണത്തിന് ബ്ലഡ് മൂണ്‍ എന്നും പേരിട്ടിട്ടുണ്ട്. ഇതു കൂടാതെ ഒരുമാസത്തില്‍ തന്നെ രണ്ടാം തവണയും പൂര്‍ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിനെയാണ് ബ്ലൂ മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഈ മൂന്നു പ്രതിഭാസവും ഒരുമിച്ചു വരുന്നുവെന്നതാണ് ഇന്നത്തെ ചന്ദ്രഗ്രഹണത്തിന്റെ വലിയ പ്രത്യേകത. ഇതിന് മുമ്പ് ഇത്തരത്തില്‍ മൂന്നു പ്രത്യേകതകളും ഒരുമിച്ച് വന്നിട്ടുള്ളത് 152 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

ഭൗമപാളികള്‍ തമ്മില്‍ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനീഷ്യയിലെ ജാവാ കടലിടുക്കുപോലുള്ള ഭ്രംശമേഖലകളിലുമായിരിക്കും ഭൂചലനത്തിന് സാധ്യത. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും സൂപ്പര്‍മൂണിന്റെ ഫലമായി ചെറു ചലനങ്ങള്‍ക്കു സാധ്യതയുണ്ട്. ഇന്തോനേഷ്യയോടു ചേര്‍ന്നു കിടക്കുന്ന ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളും സാധ്യതാമേഖലകളുടെ പട്ടികയിലുണ്ട്. ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന സൂപ്പര്‍മൂണ്‍ സമയത്ത് ആകര്‍ഷണ ശക്തിമൂലം ഭൗമപാളികള്‍ ഒന്നിനടിയില്‍ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനത്തില്‍ തെളിഞ്ഞിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞന്‍മാര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.

INDIANEWS24.COM Newyork

Leave a Reply