728-pixel-x-90-2-learn
728-pixel-x-90
<< >>

അപകട വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്‌

അബുദാബി:യു എ ഇ തലസ്ഥാനമായ അബുദാബിയില്‍ വാഹനാപകട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്.അപകടമുണ്ടാകുമ്പോള്‍ മൊബൈലില്‍ പകര്‍ത്തുന്ന വിഡിയോകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെതിരെയാണ് പോലീസിന്റെ താക്കീത്.

അടുത്തിടെ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.മൂന്ന് പേര്‍ മരിക്കുകയും 22 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.അപകടത്തിനിരയായവര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദൃശ്യമാണ് ഇത്തരത്തില്‍ പ്രചരിച്ചത്.പരിക്കേറ്റ കു്ട്ടികളുടെ കരച്ചിലുകളടക്കം മൊബൈലില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്തിരുന്നു.

അല്‍ഐനിലെ ഒരു ഇന്ത്യന്‍ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.ഇതുമായി ബന്ധപ്പെട്ട കേസ്‌ അന്വേഷിക്കുന്നതിനിടെയാണ് പോലീസ് സമൂഹമാധ്യമങ്ങളില്‍ ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്കു കല്‍പ്പിച്ചത്.

INDIANEWS24.COM Gulf Desk

Leave a Reply