ടൊറന്റോ: കാനഡയില്‍ ജീവിക്കുവാന്‍ ഏറ്റവും അപകടകരമായ നഗരങ്ങളില്‍ ടൊറന്റോ 39-ആം സ്ഥാനത്ത്. മക്ലീന്‍സ് മാഗസിന് പ്രസിദ്ധീകരിച്ച പട്ടികയില്‍ മാനിറ്റോബ നഗരമായ തോംസണ്‍ ആണ് ഒന്നാമത്.
കൊലപാതകങ്ങള്‍, ശാരീരികമായ അക്രമങ്ങള്‍, ലൈംഗികാതിക്രമം, മയക്കുമരുന്ന് കടത്ത്, യുവാക്കള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ തോത് അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.നോര്‍ത്ത് ബാറ്റില്‍ഫോര്‍ഡ് [സസ്കാച്യുവന്], പോര്‍ട്ടേജ് ല പ്രയറി [മാനിറ്റോബ], പ്രിന്‍സ് ആല്‍ബര്‍ട്ട ആന്‍ഡ് ഏരിയ, ക്വെസ്നേല് [സസ്കാച്യുവന്] എന്നിവയാണ് ആദ്യ അന്ചിലുള്ള മറ്റ് നഗരങ്ങള്‍.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടികയില്‍ പതിനേഴാം സ്ഥാനത്തായിരുന്നു ടൊറന്റോ. പ്രൊവിന്‍സുകളുടെ തലസ്ഥാനനഗരങ്ങളില്‍ മാനിറ്റോബയിലെ വിന്നിപെഗാണ് മുന്നില്‍, പതിമൂന്നാം സ്ഥാനം. ഇരുപത്തഞ്ചാം സ്ഥാനത്തുള്ള ആല്‍ബര്‍ട്ട തലസ്ഥാനം എഡ്മണ്ടനാണ് രണ്ടാമത്. രാജ്യതലസ്ഥാനമായ ഓട്ടവ 107-ആം സ്ഥാനത്താണ്. 237-ആം സ്ഥാനത്തുള്ള ഒണ്ടാരിയോയിലെ തെയിംസ് സെന്റര്‍ ആണ് കാനഡയില്‍ ഏറ്റവും സുരക്ഷിതനഗരം.