728-pixel-x-90-2-learn
728-pixel-x-90
<< >>

അപകടം പിടിച്ച നായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തില്ല

ന്യൂഡല്‍ഹി:ആക്രമകാരികളായ തെരുവു നായകളെ കൊല്ലാമെന്ന കേരള ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല.അപകടം പിടിച്ച തെരുവുനായ്ക്കളെ കൊല്ലാമെന്ന 2006ലെ കേരള ഹൈക്കോടതി വിധിക്കെതിരെ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡാണ് സുപ്രീംകോടതിയെ സമീപിച്ചത്.വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമായ ഘട്ടത്തിലാണ് 2006ലെ ഹൈക്കോടതി വിധിയെ മുന്‍ നിര്‍ത്തി അധികൃതര്‍ തീരുമാനമെടുത്തിരുന്നു.ഇതേ തുടര്‍ന്നാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.വിധി വന്ന് ഏറെ വൈകിയാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കുട്ടികളടക്കമുള്ള സാധാരണക്കാര്‍ നിരന്തരം തെരുവ് നായ്ക്കളുടെ ക്രൂരതയ്ക്കിരയാകുന്ന സാഹചര്യമാണുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.തെരുവ് നായശല്യവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കേരളം സുപ്രീംകോടതിയില്‍ ഹാജരാക്കി.

INDIANEWS24.COM NEWDELHI

Leave a Reply