തിരുവനന്തപുരം : സോളാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂഡിഷ്യല്‍ അന്വേഷണപരിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസും ഉണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആവശ്യപ്പെട്ടു. അതല്ലാതെയുള്ള അന്വേഷണം അംഗീകരിക്കില്ല. സമരം നിര്‍ത്തിയതിനെ ടിപി വധം, ലാവ്ലിന് എന്നിവയുമായി ബന്ധിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരം ആരോപണങ്ങള്‍ മഹത്തായ ഈ സമരത്തിന് മങ്ങലേല്പിക്കില്ലെന്നും പിണറായി പറഞ്ഞു.