jio 800x100
jio 800x100
728-pixel-x-90
<< >>

അന്വേഷണം തുടരുന്നു;തീരസേനയുടെ കര്‍മ്മശേഷി രാജ്യതീരത്തെ സുരക്ഷിതമാക്കി

പോര്‍ബന്ദര്‍:ഗുജറാത്തില്‍ ഇന്ത്യയുടെ തീരസംരക്ഷണസേന നടത്തിയ തീവ്രമായ പ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക ശരിക്കും ന്യൂഇയര്‍ സമ്മാനിച്ചിരിക്കുന്നത്.ഡിസംബര്‍ 31ന് രാത്രിയില്‍ പാക്കിസ്ഥാനില്‍ നിന്നും മൂന്ന് ബോട്ടുകള്‍ പുറപ്പെട്ടതായാണ് സേനയ്ക്ക് ശനിയാഴ്ച്ച വിവരം കിട്ടിയത്.ഇതില്‍ ഒരെണ്ണം വെള്ളിയാഴ്ച്ച കണ്ടെത്തി തടഞ്ഞതിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ തീയിട്ട് രക്ഷപ്പെട്ടിരുന്നു.

ബോട്ടിലുണ്ടായിരുന്നവരെ കുറിച്ച് ഇനിയും വിവരങ്ങള്‍ കിട്ടിയിട്ടില്ല.ഇതിനിടെ തങ്ങളുടെ ബോട്ടല്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയെങ്കിലും മത്സ്യബന്ധന ബോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയവര്‍ മത്സത്തൊഴിലാളികളെല്ലെന്നാണ് തീരസേനയ്ക്ക വീക്ഷിക്കചില്‍ നിന്നും മനസ്സിലാക്കാനായതെന്ന് അറിയിച്ചു. ഇന്ത്യന്‍ സേന ഗുജറാത്തിന്റെ തീരമേഖലയില്‍ സുരക്ഷ ശക്തമാക്കി.ഏഴോളം ഹെലികോപ്റ്റുകളാണ് ഇവിടെ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

2008 നവംബര്‍ 26ന് മുംബൈ നഗരത്തില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ആക്രമണത്തിന്റെ വേദന ഇനിയും മറന്നിട്ടില്ല.അന്നത്തേതിനു സമാനമായാണ് ബോട്ടുകളില്‍ സ്‌ഫോടക വസ്തുക്കളും നിറച്ച് ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി ബോട്ടെത്തിയതെന്നാണ് കണക്കാക്കുന്നത്.എന്നാല്‍ 26/11 ആക്രമണത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട ഇന്ത്യന്‍ തീരസേന നിരീക്ഷണം കര്‍ക്കശമാക്കയത് തുണയ്ക്കുകയായിരുന്നു.

ബോട്ടുമായെത്തിയവരുടെ പദ്ധതിയെന്തായിരുന്നു എന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.ഇതേ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് ആര്‍ക്കെങ്കിലും കൈമാറാനാണോ അതോ ബോട്ടിലുണ്ടായിരുന്നവര്‍ മുംബൈ ആക്രമണത്തിന് സമാനമായ രീതിയില്‍ ഒരു പദ്ധതി ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അന്വേഷണ പുരോഗതിയെക്കുറിച്ച് ചര്‍ച്ച നടത്തി.

INDIANEWS24 PORBANDAR

Leave a Reply