728-pixel-x-90-2-learn
728-pixel-x-90
<< >>

അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ പരിശോധന; നികുതി നല്‍കാത്ത വസ്തുക്കള്‍ കണ്ടെത്തി

തിരുവനന്തപുരം:അന്യസംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ആഡംബര ബസുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.നികുതി നല്‍കാതെ കടത്തിയ വസ്തുക്കളുടെ പിഴ ഈടാക്കിവരുന്നു.

ചെന്നൈ, കോയമ്പത്തൂര്‍, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ബസുകളിലായിരുന്നു ഞായറാഴ്ച്ച രാവിലെ മുതല്‍ മിന്നല്‍ പരിശോധന നടത്തിയത്.നികുതിവെട്ടിച്ച് വന്‍തോതില്‍ ചരക്ക് കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ ജംങ്ഷന്‍, അരിസ്‌റ്റോ ജംങ്ഷന്‍, സംഗീത കോളജ് ജംങ്ഷന്‍ എന്നിവിടങ്ങളില്‍ ബസുകള്‍ തടഞ്ഞിട്ട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, പൂക്കള്‍ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് ബസുകളില്‍ നിന്ന് കണ്ടെത്തിയത്.നികുതി അടച്ചിട്ടില്ലെന്ന്‌ വ്യക്തമായതോടെ നികുതി, ആര്‍ ടി വകുപ്പ് ഉദ്യേഗസ്ഥരെയും വിവരം അറിയിച്ചു. ഇവരുടെ നേതൃത്വത്തില്‍ നികുതി കണക്കാക്കി പിഴ ഈടാക്കിവരികയാണ്.

INDIANEWS24 TVPM

Leave a Reply