കൊച്ചി: പാലക്കാട് സ്വദേശിയെ അന്താഷ്ട്ര ഭീകര സംഘടനാ ബന്ധമുള്ളതിനാല്‍ എന്‍ഐഎ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം കസറ്റഡിയിലെടുത്ത പാലക്കാട് സ്വദേശിയായ യുവാവിനെയും കാസർഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു.പാലക്കാട് സ്വദേശിയുടെ അറസ്റ്റ് ആണ് എന്‍ഐഎ രേഖപ്പെടുത്തിയത് എന്നറിയുന്നു.അതേ സമയം ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ കരുതുന്നു.പക്ഷെ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ പറയുന്നു.കേരളത്തിൽ ചാവേർ ആക്രമണത്തിന് അറസ്റ്റിലായ യുവാവ് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ പറയുന്നു .യുവാവിനെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും എന്നറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
INDIANEWS24 KOCHI DESK