728-pixel-x-90-2-learn
728-pixel-x-90
<< >>

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാരംഭം

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു.കനക ക കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം നിർവ്വഹിച്ചു.ഇരുപത്തിയൊന്ന് വര്‍ഷത്തെ പ്രതിനിധീകരിച്ച് 21 വിളക്ക് കൊളുത്തിയാണ് മേള ഉദ്ഘാടനം ചെയ്തത്.

മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ എം.പി.മാരായ ശശി തരൂര്‍, സുരേഷ് ഗോപി,മേയര്‍ വി.കെ.പ്രശാന്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ന് മുതൽ ഡിസംബര്‍ 16  വരെയുള്ള  ഏഴ് ദിവസങ്ങളിലായി 62 രാജ്യങ്ങളിലെ 185 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്‘അഫ്ഗാൻ സിനിമയായ  പാർട്ടിങ്ങ് ആണ് ഉദ്ഘാടന ചിത്രം.മേളയുടെ പ്രമേയം കൂടിയായ അഭയാര്‍ത്ഥി പ്രശ്‌നമാണ് ഉദ്ഘാടന ചിത്രത്തിന്റെയും ഉള്ളടക്കം. മൈഗ്രേഷന്‍ വിഭാഗത്തെ കൂടാതെ ലിംഗസമത്വം പ്രമേയമായ ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗവും മേളയുടെ സവിശേഷതയാണ്. 

13 തീയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. മേളയുടെ ചരിത്രത്തിലാദ്യമായി ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ടാഗോര്‍ തീയേറ്റര്‍, നിശാഗന്ധി, നിള, കൈരളി എന്നിവിടങ്ങളില്‍ ഇ ടോയ്‌ലറ്റ് സൗകര്യം ഉണ്ടാകുമെന്നു അധികൃതര്‍ അറിയിച്ചു. ചലച്ചിത്രമേളയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഭിന്നലിംഗക്കാര്‍ക്കായി ഐ.എഫ്.എഫ്.കെയുടെ ഔദ്യോഗിക പേജില്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

SSN/INDIANEWS24/TVPM

Leave a Reply