728-pixel-x-90-2-learn
728-pixel-x-90
<< >>

അന്താരാഷ്ട്ര കോടതിയില്‍ വിചാരണക്കിടെ കുറ്റവാളി വിഷംകഴിച്ചു മരിച്ചു

ഹേഗ്(നെതര്‍ലന്‍ഡ്‌): അന്തരാഷ്ട്ര കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ വിഷം കഴിച്ച യുദ്ധകുറ്റവാളി അന്തരിച്ചു. മുന്‍ ബോസ്‌നിയന്‍ കമാന്‍ഡര്‍ സ്ലൊബൊഡാന്‍ പ്രല്‍ജാക്ക് (72) ആണ് വിഷംകഴിച്ച് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞത്‌. നെതര്‍ലഡിലെ ഹേഗില്‍ നടന്ന ക്രിമിനല്‍ ട്രിബ്യൂണലിന്റെ വിചാരണക്കിടെയായിരുന്നു പ്രല്‍ജാക്ക് വിഷം കഴിച്ചത്.

തന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള കോടതിയുടെ ശിക്ഷാ വിധി കേള്‍ക്കുന്നതിനിടെ കൈയ്യില്‍ കരുതിയിരുന്ന വിഷദ്രാവകം കുടിക്കുകയായിരുന്നു. ട്രിബ്യൂണല്‍ കോടതിയില്‍ അധ്യക്ഷനായ ജഡ്ജി കാര്‍മേല്‍ എജിയന്‍സ് യുദ്ധ കോടതിയിലെ വിധിയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കിലും വിധി റദ്ദാക്കിയിരുനില്ല, ഇത് മൂലം താന്‍ യുദ്ധകുറ്റവാളിയല്ല എന്ന് കരഞ്ഞു പറഞ്ഞ് കോണ്ട്  പ്രല്‍ജാക്ക് വിഷം കഴിക്കുകയായിരുനു. കോടതി നടപടികള്‍ നിര്‍ത്തിവച്ച് മുന്‍ കമാന്‍ഡറേ ഉടന്‍ ആശുപത്രിയില്‍ എത്തിചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

1992-1995ല്‍ ബോസ്‌നിയയില്‍ നടന്ന യുദ്ധത്തില്‍ മുസ്ലീങ്ങളെ കൂട്ടക്കെല ചെയ്ത കേസില്‍ പ്രജാല്‍ക്കയെ 2013ല്‍ കുറ്റവാളിയായി കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നതാണ്. ഇതിനെതിരെ നല്‍കിയപ്പോഴും പഴയ വിധി ശരിവച്ചുകൊണ്ട് ട്രൈബ്യൂണല്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോഴായിരുന്നു ആത്മഹത്യ.

INDIANEWS24.COM AKSHAY TOMY

Leave a Reply