728-pixel-x-90-2-learn
728-pixel-x-90
<< >>

അനൂപ് മോനോനും ഷേമയും വിവാഹിതരായി

ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ച്ച രാവിലെ 7.30ന് നടന്ന ലളിതമായ ചടങ്ങിലാണ് തന്റെ ദീര്‍ഘകാല സുഹൃത്ത് ഷേമ അലക്‌സാണ്ടറുടെ കഴുത്തില്‍ അനൂപ് മിന്നുകെട്ടിയത്.ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ സനിമാ ലോകത്ത് നിന്നും ദിലീപ് എത്തിയിരുന്നു.രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. സാക്ഷികളില്‍ ഒരാളായി ഒപ്പുവച്ചത് ദിലീപാണ്.

ഇരുവരുടെയും വീട്ടുകാര്‍ മുന്‍ നിശ്ചയിച്ചപ്രാകരമായിരുന്നു ചടങ്ങുകള്‍.നിരവധി ഗോസിപ്പുകളുണ്ടായെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് അനൂപ് തന്നെയാണ് വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.പിന്നീട് വധു ഷേമയുടെ രണ്ടാം വിവാഹമാണിതെന്നും അനൂപ് അറിയിച്ചിരുന്നു.

INDIANEWS24.COM MOVIES

Leave a Reply