728-pixel-x-90-2-learn
728-pixel-x-90
<< >>

അനൂപ് മേനോന് വിവാഹം; വധു ഷേമ

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനാകുന്നു.അഞ്ച് വര്‍ഷമായി സൗഹൃദം തുടര്‍ന്നുവരുന്ന ഷേമ അലക്‌സാണ്ടറാണ് വധു.

ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് വിവാഹവാര്‍ത്ത വെളിവായത്.കോഴിക്കോട് ബാലുശേരി പറമ്പത്ത് വീട്ടില്‍ ഗംഗാധരന്‍ നായരുടെയും ഇന്ദിരാ മേനോന്റെയും മകനാണ് അനൂപ്.കൊല്ലം പത്തനാപുരം സ്വദേശി പ്രിന്‍സ് അലക്‌സാണ്ടറിന്റെയും പരേതയായ ലില്ലി അലക്‌സാണ്ടറിന്റെയും മകളാണ് ഷേമ.സിനിമാ മേഖലയുമായി ഷേമയ്ക്ക് ബന്ധമൊന്നുമില്ല.കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അനൂപ് മേനോന്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വൈകാതെ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുമെന്ന് അനൂപ് മേനോന്‍ വ്യക്തമാക്കിയിരുന്നു.ഇതേ സമയം നടി ഭാവനയും വിവാഹിതയാകുമെന്ന് അറിയിച്ചതോടെ ഇരുവരെയും ചേര്‍ത്തുവച്ച് ചില ഗോസിപ്പുകള്‍ പരന്നിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു വസ്തുതയുമില്ലെന്ന് ഇരുവരും വ്യക്തമാക്കി.

ഇതേവരെ അമ്പതോളം ചിത്രങ്ങളില്‍ അനൂപ് മോനോന്‍ വേഷം പകര്‍ന്നിട്ടുണ്ട്.തിരക്കഥയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും മികച്ച സഹനടനുള്ള ഫിലംഫെയര്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.വെള്ളിത്തിരയ്ക്കു പിന്നിലും സജ്ജീവ സാന്നിധ്യം അറിയിച്ച അനൂപ് ഏഴോളം ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.

INDIANEWS24.COM MOVIES

Leave a Reply