728-pixel-x-90-2-learn
728-pixel-x-90
<< >>

അനൂപ് മേനോന്റെ വിവാഹം ശനിയാഴ്ച്ച

അനൂപ് മേനോന്‍ ശനിയാഴ്ച്ച വിവാഹിതനാകും.മുന്‍ നിശ്ചയിച്ച പ്രകാരം അനൂപിന്റെ കൊച്ചിയിലുള്ള വസതിയില്‍ വച്ച് ഷേമ അലക്‌സാണ്ടറുമായിട്ടാണ് വിവാഹം.ഇരുവരുടെയും കുടുംബങ്ങള്‍ നിശ്ചയിച്ച വിവാഹം തികച്ചും ലളിതമായ ചടങ്ങില്‍ നടത്താനാണ് തീരുമാനം.

കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്.

അഞ്ചു വര്‍ഷക്കാലമായി അനൂപിന്റെ അടുത്ത സുഹൃത്തായിരുന്നു ഷേമ അലക്‌സാണ്ടര്‍.സൗഹൃദത്തില്‍ നിന്നു തുടങ്ങി പ്രണയത്തിലേക്കു വഴിമാറിയ അടുപ്പം വിവാഹ തീരുമാനത്തിലെത്തുകയായിരുന്നു.മാസങ്ങള്‍ക്ക് മുമ്പാണ് ഗോസിപ്പുകള്‍ക്കും ഉഹാപോഹങ്ങള്‍ക്കും വിരാമമിട്ട് വിവാഹക്കാര്യം അനൂപ് തന്നെ സ്ഥിരീകരിച്ചത്.

INDIANEWS24.COM MOVIES

Leave a Reply