728-pixel-x-90-2-learn
728-pixel-x-90
<< >>

അനിഷ്ട സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ ഡ്രോണ്‍ പറക്കും

ന്യൂഡല്‍ഹി:യൂബര്‍ ടാക്‌സിയില്‍ യുവതി പീഡിപ്പിക്കപ്പെട്ട കേസിനെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയില്‍ അനിഷ്ട സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസ് ആളില്ലാ വിമാനങ്ങള്‍(ഡ്രോണ്‍) ഉപയോഗിക്കും.രാജ്യത്ത് ആദ്യമായാണ് റോഡുകള്‍ നിരീക്ഷിക്കാന്‍ ഇത്തരം വിമാനം ഉപയോഗിക്കുന്നത്.നഗരത്തിലെ ഇടുങ്ങിയ റോഡുകളില്‍ 200 മീറ്റര്‍ ഉയരത്തില്‍ നിരീക്ഷണക്യാമറയും വഹിച്ചുകൊണ്ടായിരിക്കും ഡ്രോണ്‍ പറക്കുക.

യൂബര്‍ ടാക്‌സി പീഡനം റിപ്പോര്‍ട്ട് ചെയ്ത വടക്കന്‍ ഡല്‍ഹിയില്‍ അടുത്ത മാസം പദ്ധതി നടപ്പാക്കുന്നത്.ഇതോടെ രാജ്യത്തു പൂര്‍ണമായിUber രഹസ്യ ക്യാമറാ നിരീക്ഷണമുള്ള ആദ്യ ജില്ലയായി ഇതോടെ വടക്കന്‍ ഡല്‍ഹി മാറും.ക്യാമറ ഒപ്പിയെടുക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ദ്രുതകര്‍മസേനയ്ക്കു ലഭ്യമാക്കാനും പദ്ധതിയുണ്ട്.അനിഷ്ട സംഭവങ്ങള്‍ കണ്ണില്‍പ്പെട്ടാല്‍ നിമിഷനേരം കൊണ്ടു സേനയ്ക്കു സ്ഥലത്തു കുതിച്ചെത്താന്‍ ഇതു സഹായകമാകും.

ഡല്‍ഹിയിലെ യൂബര്‍ ടാക്‌സി മാനഭംഗക്കേസില്‍ പ്രതിയായ ഡ്രൈവര്‍ ശിവകുമാര്‍ യാദവിനെ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.യാദവിന്റെ ലൈസന്‍സ് യതാര്‍ത്ഥ്യമോയെന്ന്‌ പരിശോധിക്കാതിരുന്ന കമ്പനിക്ക് എതിരെ കേസെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചു.

INDIANEWS24 NEWDELHI

Leave a Reply