728-pixel-x-90-2-learn
728-pixel-x-90
<< >>

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി; കൊച്ചി ഏകദിനത്തിന് വെല്ലുവിളി മഴമാത്രം

കൊച്ചി:ഇന്ത്യ-വെസ്റ്റിന്‍ഡീസ് ആദ്യ ഏകദിനത്തിന് ഇനി പേടിക്കേണ്ടത് മഴയെ മാത്രം.വിന്‍ഡീസ് ടീമില്‍ നിലനിന്നിരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ കളിക്കുള്ള എല്ലാ തടസ്സങ്ങളും നീങ്ങിക്കിട്ടിയതായി ബി സി സി ഐ അറിയിച്ചു.

പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വിന്‍ഡീസ് താരങ്ങളും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുളള പ്രശ്‌നങ്ങളാണ് ഇന്ന് രാവിലെ വരെ കളി അനിശ്വിതത്വത്തിലാകാന്‍ കാരണം.ഇന്ത്യന്‍ പര്യടനത്തോടെ താരങ്ങളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കാമെന്ന് ബോര്‍ഡ് പറഞ്ഞിരുന്നതാണ്.എന്നാല്‍ കൊച്ചിയിലെത്തി മത്സരത്തിന്റെ തലേന്ന് പോലും ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ല.പ്രതിഫലം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ കളിക്കിറങ്ങില്ലെന്ന് താരങ്ങള്‍ തീരുമാനിച്ചതോടെ ചൊവ്വാഴ്ച്ച ടീമംഗങ്ങള്‍ പരിശീലനത്തിനിറങ്ങാന്‍ വിസമ്മതിച്ചു.വൈകീട്ട് നടക്കേണ്ട പത്രസമ്മേളനത്തില്‍ വിന്‍ഡീസ് നായകന്‍ പങ്കെടുത്തതുമില്ല.ഇതേ തുടര്‍ന്നാണ് വിന്‍ഡീസ് ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ വെളിവായത്.ബുധനാഴ്ച്ച ഉച്ചയ്ക്ക് നടക്കേണ്ട കൊച്ചി ഏകദിനം വരെ അനിശ്വിതത്വത്തിലായേക്കും എന്ന നിലയിലെത്തി കാര്യങ്ങള്‍.ഇതിനിടെയാണ് ഏകദിന പരമ്പര സംഘടിപ്പിച്ചിരിക്കുന്ന ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ(ബി സി സി ഐ)അനിശ്ചിത്വത്തിന് വിരാമിട്ടുകൊണ്ട് കളി തീര്‍ച്ചയായും നടക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചത്.

ഒരു മണിയോടെ ടീമുകള്‍ ഹോട്ടലില്‍ നിന്ന് സ്‌റ്റേഡിയത്തില്‍ എത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെ സി എ)സെക്രട്ടറി ടി സി മാത്യു പറഞ്ഞു.വേതനത്തര്‍ക്കം പരിഹരിച്ചതായി ബി സി സി ഐ വ്യക്തമാക്കി.പ്രതിസന്ധിക്ക് പരിഹാരമായതോടെ കാണികളെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.

ഇനി ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തിന് ഏക വെല്ലുവിളി മഴമാത്രം.കൊച്ചിയില്‍ ദിവസങ്ങളായി ഉച്ചയ്ക്ക് ശേഷം മഴ പെയ്യുന്നത് മത്സരത്തിന് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.ഇന്നലെ രാത്രിയിലും മഴയുണ്ടായിരുന്നു.സാധാരണ ഉച്ചയ്ക്ക് മഴ പെയ്യുമെങ്കിലും രാവിലെ മുതല്‍ തെളിഞ്ഞ അന്തരീക്ഷമാണ് കണ്ടുവരുന്നത്.എന്നാല്‍ ഇന്ന് രാവിലെ മുതല്‍ കൊച്ചിയില്‍ ഇടക്കിടെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

INDIANEWS24.COM KOCHI

Leave a Reply