728-pixel-x-90-2-learn
728-pixel-x-90
<< >>

അനില്‍ കപൂര്‍-മാധുരി ദീക്ഷിത് കോമ്പിനേഷന്‍ വീണ്ടും

പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡില്‍ ഏറെ ശ്രദ്ധേയമായ താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നു. 90കളിലെ ഹിറ്റ് കോമ്പനേഷനായ അനില്‍ കപൂറും മാധുരി ദീക്ഷിതും ആണ് ഒരുമിക്കുന്നത്. ഇന്ദര്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ടോട്ടല്‍ ദമാല്‍ ആണ് ഇരുവരുടെയും പുതിയ ചിത്രം.

1988ല്‍ പുറത്തിറങ്ങിയ തേസാബ് എന്ന ചിത്രത്തിലൂടെയാണ് ഈ താരജോഡികള്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിലെ ഏക് ദോ തീന്‍.. എന്ന് തുടങ്ങുന്ന ഗാനം എവര്‍ഗ്രീന്‍ ഹിറ്റായി നിലനില്‍ക്കുന്നു. പിന്നീട് പല ചിത്രങ്ങളിലും മാധുരിയും അനില്‍ കപൂറും ഒരുമിച്ചു. ഏറ്റവും ഒടുവിലത്തെ ചിത്രം 2000ല്‍ ഇറങ്ങിയ പുക്കാര്‍ ആയിരുന്നു.

എഴുത്തുകാരന്‍ ശ്രീറാവു രചന നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തില്‍ ഇരുവരെയും കൂടാതെ അജയ് ദേവ്ഗണ്‍, റിതേഷ് ദേശ്മുഖ്, അര്‍ഷാദ് വാര്‍സി, ജാവേദ് ജാഫ്രി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

INDIANEWS24.COM

Leave a Reply