728-pixel-x-90-2-learn
728-pixel-x-90
<< >>

അനാഥരായ മൂന്ന് കുരുന്നു സഹോദരങ്ങളുടെ സുരക്ഷിതത്വം അമലാ പോള്‍ ഏറ്റെടുക്കുന്നു

കൊച്ചി:തന്റെ സ്വന്തം നാട്ടില്‍ അനാഥരായ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് തണലായി തെന്നിന്ത്യന്‍ താരം അമലാ പോള്‍.ആരുമില്ലാത്ത സഹോദരിമാരെ ദത്തെടുത്തുകൊണ്ടാണ് താരം കാരുണ്യം ചൊരിഞ്ഞിരിക്കുന്നത്.ആലുവ ഊമന്‍കുഴിത്തടം മുണ്ടപ്പിള്ളി വീട്ടില്‍ പരേതനായ ഗിരീഷിന്റെ മക്കളായ അഞ്ജന, കീര്‍ത്തന, അര്‍ച്ചന എന്നീ കുട്ടികള്‍ക്കാണ് താരത്തിന്റെ സംരക്ഷണം ലഭിക്കുക.

ആലുവ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലാണ് കുട്ടികള്‍ പഠിക്കുന്നത്.ഇനിമുതല്‍ ഇവരുടെ ഭാവിയിലേക്കുള്ള മുഴുവന്‍ ചെലവും അമല പോള്‍ വഹിക്കും.

കുട്ടികളുടെ മാതാവ് ഒരു വര്‍ഷം മുമ്പ് അകന്ന ബന്ധത്തില്‍പ്പെട്ട മറ്റൊരാളുമായി ഒളിച്ചോടി. എന്നിട്ടും മനസ് തളരാതെ ചങ്കുറപ്പോടെ മക്കളെ സംരക്ഷിച്ച പിതാവിനെ മരണവും തട്ടിയെടുത്തു.കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഗിരീഷ് വാര്‍ക്ക തട്ടില്‍ നിന്നും തലയടിച്ച് വീണ് അപകടത്തില്‍പ്പെടുകയായിരുന്നു.തുടര്‍ന്ന് മൂന്ന് ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കഴിഞ്ഞ വര്‍ഷത്തെ തിരുവോണ നാളില്‍ ഗിരീഷ് മരണത്തിന് കീഴടങ്ങി. ഇതോടെ അനാഥകളായി മാറിയ കുട്ടികളെ പ്രായമായ മുത്തശ്ശി ഓമന കൂലിവേലയെടുത്താണ് സംരക്ഷിച്ചത്.ആലുവയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തക എ ടി സിനിമോള്‍ കുട്ടികളുടെ ഈ ദുരവസ്ഥ അമലാ പോളിനെ അറിയിക്കുകയായിരുന്നു.

INDIANEWS24.COM KOCHI

Leave a Reply