jio 800x100
jio 800x100
728-pixel-x-90
<< >>

അനസ്‌തേഷ്യയിലെ പിഴവ് യുവ സംവിധായകന്റെ ജീവിതം തകര്‍ത്തു

വാഹനാപകടത്തെ തുടര്‍ന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായ യുവസംവിധായകന്‍ അനസ്‌തേഷ്യയിലെ പിഴവ് കാരണം ശയ്യാവലംബിയായ സംഭവം വൈറലാകുന്നു.പ്രമുഖ സീരിയല്‍ സംവിധായകനും സിനിമ അസോസിയേറ്റ് ഡയറക്ടറുമായ ദിലീപ് കവലയൂരാണ് ഈ ദുരന്തത്തിനിരയായത്.സംവിധായകനും കുടുംബവും ഇതിനകം തിരുവനന്തപുരത്തെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

2013 ജൂലൈ 12 നാണ് ദിലീപിന്റെ ജീവിതം തകര്‍ത്ത അപകടമുണ്ടായത്.തിരുവനന്തപുരം മ്യൂസിയം പൊലീസ്‌സ്റ്റേഷന് സമീപമുള്ള  ഡിവൈഡറില്‍ ദിലീപിന്റെ കാര്‍ ഇടിക്കുകയായിരുന്നു.അദ്ദേഹം തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്.അപകടത്തില്‍ തുടയെല്ലിന് മാത്രമേ പൊട്ടലുണ്ടായിരുന്നുള്ളു.തുടര്‍ന്ന്‌ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.ശസ്ത്രക്രിയക്ക് മുമ്പ് മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലാതിരുന്ന ദിലീപ്‌ തന്നെയാണ്‌ ആശുപത്രി അധികൃതരുടെ അനുമതി പത്രത്തില്‍ ഒപ്പുവച്ചതും.പൂര്‍ണ ബോധത്തോടെയാണ് ശസ്ത്രക്രിയയ്ക്ക്‌ പ്രവേശിപ്പിച്ചത്‌.പക്ഷേ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി നല്‍കിയ അനസ്‌തേഷ്യ കൂടിപ്പോയതാണ് ഇയാളുടെ ജീവിതം തകര്‍ത്തത്.

ആരോഗ്യനില പൂര്‍ണമായും തകരാറിലായ ദിലീപിന് ഹൃദയാഘാതവും ഉണ്ടായി.ഇതേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാന്‍ മാത്രം എന്ത് അത്യാഹിതമാണ് സംഭവിച്ചതെന്ന്‌ ബന്ധുക്കള്‍ ചോദിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടി ഉണ്ടായില്ല.തുടര്‍ന്ന് രണ്ടാഴ്ച്ചയോളം വെന്റിലേറ്ററില്‍ കഴിച്ചുകൂട്ടി.ഭാഗ്യവശാല്‍ വെന്റിലേറ്ററില്‍ നിന്നും പുറത്തേക്ക് വന്നെങ്കിലും ഇതിനകം കൈകാലുകള്‍ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.കൂടാതെ ഓര്‍മ്മശക്തി നഷ്ടപ്പെടുകയും കാഴ്ച്ച മങ്ങുകയും സംസാരശേഷി ഇല്ലാതാകുകയും ചെയ്തു.പൂര്‍ണ്ണ ബോധത്തോടെ ആശുപത്രിയിലേക്ക് എത്തിയ ദിലീപ് വെജിറ്റബിള്‍ സ്റ്റേറ്റിലാണ്‌(vegetable state)പുറത്തേക്ക് വന്നത്‌.ഇതേ കുറിച്ച് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട്‌ പരാതി പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.

പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ ശേഷമാണ് ഉറ്റവരെയെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞത്.തുടര്‍ന്ന് വെല്ലൂരിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടായത്‌.തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കണ്ടെത്താതിരുന്ന കാലിലെ മറ്റൊരു പൊട്ടല്‍ വെല്ലൂരിലാണ് കണ്ടെത്തിയതും ചികിത്സിച്ചതും.ഇതുവരെയുള്ള ചികിത്സക്കായി ഭീമമായ ഒരു തുക ദിലീപും മാതാവും ചേര്‍ന്നു കണ്ടെത്തേണ്ടതായും വന്നു.

പ്രശസ്ത സംവിധായകന്‍ അലി അക്ബറിന്റെ അസോസിയേറ്റ് ആയിരുന്ന ദിലീപ് കവലയൂര്‍ വന്‍ ജനപ്രീതി നേടിയ താലി തുടങ്ങിയ ടി വി സീരിയലുകളിലൂടെയാണ് സീരിയല്‍ രംഗത്ത് ചുടവുറപ്പിച്ചത്‌.അദ്ദേഹം സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനിരിക്കവേയാണ് ഈ ദുരന്തം സംഭവിച്ചത്. തിരക്കഥ പൂര്‍ത്തിയാക്കി നടീനടന്‍മാരെയും കാസ്റ്റ് ചെയ്ത് ഗള്‍ഫിലും കേരളത്തിലുമായി സിനിമാ ചിത്രീകരണം ആസൂത്രണം ചെയ്ത ദിലീപിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം തിരുവനന്തപുരത്തെ ആശുപത്രിയുടെ കെടുകാര്യസ്ഥതയാണ് എന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഒരേ സ്വരത്തില്‍ പറയുന്നു.തിരുവനന്തപുരത്തെവഞ്ചിയൂര്‍ കോടതിയിലാണ് ദിലീപും കുടുംബവും കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.നിയമ നടപടികള്‍ അതിന്റെ വഴിക്ക് നീങ്ങുന്നുണ്ടെങ്കിലും ഇന്നും ദിലീപിന്റെ മനസ്സ് നിറയെ സിനിമയാണ്.

വെല്ലൂരിലെ ദീര്‍ഘനാളത്തെ വൈദ്യ പരിചരണത്തിലൂടെ ഓര്‍മ്മശേഷി തിരികെ ലഭിച്ചു.പക്ഷെ വെല്ലൂരില്‍ തുടര്‍ന്നും ചികിത്സ തേടുവാന്‍ ദിലീപിന്റെ സാമ്പത്തിക ശേഷി അനുവദിച്ചില്ല.തങ്ങളുടെ സ്വത്തുക്കള്‍ ഒട്ടുമുക്കാലും ഇതിനായി വിറ്റഴിച്ച ദിലീപും കുടുംബവും ചലനശേഷി വീണ്ടെടുക്കുന്നതിനായി ഇപ്പോള്‍ അമൃത ആശുപത്രിയിലെ ഫിസിയോ തെറാപ്പി വിഭാഗത്തില്‍ നാല് മാസത്തിലേറെയായി ചികിത്സയിലാണ്.ഭാരിച്ച ചികിത്സാ ചിലവുകളുമായ്എത്രനാള്‍ കൂടി അമൃതയില്‍ തുടരാനാകുംഎന്നൊരു വലിയ ചോദ്യം അവരെ അലട്ടുന്നു.സംസാര ശേഷി ഭാഗീകമായി മാത്രം തിരികെ ലഭിച്ച ദിലീപിന് അതിനുള്ള ചികിത്സയും അവശ്യമാണ്.

ഈ കലാകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സുമനസ്സുകളുടെ സഹായം കൂടിയേ തീരു.സാമ്പത്തിക സഹായം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക്‌ ചുവടെ കാണുന്ന ദിലീപിന്റെ അമ്മ തുളസിയുടെ പേരിലുള്ള തിരുവനന്തപുരം, മണമ്പൂര്‍ ശാഖയിലെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ്‌.

അക്കൗണ്ട് നെയിം - തുളസി

അക്കൗണ്ട് നമ്പര്‍-10930100102025

ഐ എഫ് സി കോഡ്-FDRL 0001093.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9746945972 എന്ന മൊബൈല്‍ നമ്പറില്‍ ദിലീപിന്റെ മാതാവുമായി ബന്ധപ്പെടാവുന്നതാണ്.

INDIANEWS24.COM SPECIAL CORRESPONDENT

2 Responses to അനസ്‌തേഷ്യയിലെ പിഴവ് യുവ സംവിധായകന്റെ ജീവിതം തകര്‍ത്തു

 1. sunny Reply

  November 6, 2014 at 9:47 AM

  Reporters should have the guts to take the name of the private hospital. All knows its Kims. Similar incident happened to my brother also in the same hospital. He went for a simple procedure and with the negligence in anasteshia he lost his life in his young age.
  Sunny

 2. Pradeep Reply

  August 7, 2019 at 8:35 PM

  Is it kims hospital. Negligence in Anesthesia .fight strongly. Which dr was the anesthetist.

Leave a Reply