jio 800x100
jio 800x100
728-pixel-x-90
<< >>

അനന്തപുരിയെ ത്രസിപ്പിക്കുന്ന ഉത്സവത്തിന്‌ അമൃതവര്‍ഷം പകര്‍ന്ന്‌ ഗാനഗന്ധര്‍വനും

തിരുവനന്തപുരം:അനന്തനഗരിയെ രാഗലയതാള വിസ്മയങ്ങളിലാഴ്ത്തുന്ന നൃത്ത സംഗീതോത്സവത്തിന് സ്വരമാധുര്യമേകി ഗാനഗന്ധവര്‍വനും പങ്കുചേര്‍ന്നു.വര്‍ഷം തോറും തലസ്ഥാന നഗരിയില്‍ നടക്കുന്ന സൂര്യാ ഫെസ്റ്റിവലിലാണ് ഗാനഗന്ധര്‍വ്വന്‍ പത്മശ്രീ ഡോ.കെ ജെ യേശുദാസ് സംഗീത കച്ചേരി അവതരിപ്പിച്ചത്.നൃത്തത്തിനൊപ്പം സംഗീതത്തിനും തുല്യപ്രാധാന്യം നല്‍കിവരുന്ന ഫെസ്റ്റിവലില്‍ യേശുദാസിന്റെ കച്ചേരി കേള്‍ക്കാന്‍ സദസ്സ് നിറഞ്ഞു കവിഞ്ഞു.ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ ഈ വര്‍ഷത്തെ സൂര്യഫെസ്റ്റിവല്‍ പത്തിന് അവസാനിക്കും.

ഭാരതത്തിന്റെ സാംസ്‌കാരിക ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ശാസ്ത്രീയ നൃത്ത സംഗീത കലകളെ പരിപോഷിപ്പിക്കുകയെന്നതാണ് വര്‍ഷം തോറുമുള്ള സൂര്യാ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്.കഥക്,മണിപ്പൂരി,ഭരതനാട്യം,കഥകളി,മോഹിനിയാട്ടം തുടങ്ങിയ നൃത്ത രൂപങ്ങള്‍ക്ക് ചുവടുവെക്കാന്‍ ഇന്ത്യയിലെ പ്രമുഖരാണ് സുര്യ ഫെസ്റ്റിവലിലെത്തുന്നത്.

JITHESH INDIANEWS24.COM

Leave a Reply