728-pixel-x-90-2-learn
728-pixel-x-90
<< >>

അനധികൃത സ്വത്ത്:തച്ചങ്കരിക്ക് ജാമ്യം

തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഐജി ടോമിന്‍ ജെ തച്ചങ്കരിക്ക് തൃശൂര്‍ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. രണ്ട് പേരുടെയും 25,000 രൂപയുടെ ബോണ്ടിന്‍മേലുമാണ് ജാമ്യം. കേസ് പരിഗണിക്കുന്നത് 2014 ഫെബ്രുവരി എട്ടിലേക്ക് മാറ്റി. അന്ന് തന്നെ വിചാരണ ആരംഭിക്കും. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കതടക്കമുള്ള തുടര്‍ നടപടികള്‍ പിന്നീടുണ്ടാകും.
പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫാണ് തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്. അഡ്വ.എന്‍ കെ ഉണ്ണികൃഷ്ണന്‍, അഡ്വ.ജെ ജോസഫ് എന്നിവര്‍ തച്ചങ്കരിക്ക് വേണ്ടി ഹാജരായി.
തച്ചങ്കരിക്കെതിരെയുളള പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിച്ചിരുന്നു. പ്രോസിക്യൂഷന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാകുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനുപുറമെ, വിദേശത്തുനിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുവന്നതിനെയും ജോസഫ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.

Leave a Reply