728-pixel-x-90-2-learn
728-pixel-x-90
<< >>

അനധികൃത കൈയേറ്റം:മുന്നാറിൽ നടപടി തുടങ്ങി

മൂന്നാർ:അനധികൃത കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ മുന്നാറിൽ ആരംഭിച്ചു.ചിത്തിരപുരത്ത് റിസോർട്ടുകാർ കയ്യേറിയ സർക്കാർ ഭൂമിയിലെ മതിൽ പൊളിച്ചുനീക്കി.സാമൂഹിക ആരോഗ്യകേന്ദ്രം വകയായ 15.56 സെന്റ് സ്ഥലമാണ് റിസോർട് ഉടമ കൈയേറിയതായി കണ്ടെത്തിയത്.

നിർമാണ നിരോധനം മറികടന്ന് മൂന്നാറില്‍ ഏതാനും വര്‍ഷത്തിനിടെ പണിതീര്‍ത്തത് നിരവധി വന്‍കിട കെട്ടിടങ്ങളാണ്.പള്ളിവാസല്‍, ചിത്തിരപുരം മേഖലകളിലാണ് അനധികൃത നിർമാണങ്ങളിലേറെയും.മൂന്നാറിന്റെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിലുള്ള വന്‍കിട നിർമാണങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും അതെല്ലാം കാറ്റിൽ പറത്തിയാണ് ഇവിടെ വൻ നിർമാണങ്ങൾ നടന്നത്.

INDIANEWS24.COM Munnar

Leave a Reply