കൊച്ചി:അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിനെതിരെ നടന് ഷമ്മി തിലകന് നടത്തിയ നിയമ പോരാട്ടത്തിന് വിജയം.നാല് വര്‍ഷം നീണ്ട വാദത്തിനൊടുവിലാണ് ഷമ്മി തിലകന് അനുകൂലമായ വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായത്.
കൊല്ലം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സിന്റെ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റുന്നതില്‍ കോര്പ്പറേഷന് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഷമ്മി തിലകന് കേസില്‍ ഉള്‍പ്പെടേണ്ടി വന്നത്.കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചതിന് കോര്പ്പറേഷന് മാള്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.മാള്‍ അധികൃതര്‍ ഇതിനെതിരെ കേസുമായി കോടതിയെ സമീപിച്ചു.വാദപ്രതിവാദത്തിനിടെ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച വന്നപ്പോള്‍ ഷമ്മി തിലകന് കേസില്‍ കക്ഷി ചേരുകയായിരുന്നു.
INDIANEWS24.COM Kochi