jio 800x100
jio 800x100
728-pixel-x-90
<< >>

അധിക ബാഗേജ്: കിലോഗ്രാമിന് നൂറ് രൂപ മതിയാകും

ന്യൂഡല്‍ഹി:വിമാനയാത്രക്കാരുടെ അധിക ബാഗേജിന് ഈടാക്കുന്ന ഫീസില്‍ ഇന്ത്യയില്‍ വന്‍ ഇളവ്.ഇതുവരെ സൗജന്യ ബാഗേജ് പരിധിക്കപ്പുറമുള്ള ഓരോ കിലോഗ്രാമിനും 300 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ നൂറ് രൂപ നല്‍കിയാല്‍ മതി.വ്യോമയാന ഡയറക്ടര്‍ ജനറലാണ് ഉത്തരവിട്ടിരിക്കുന്നത്.

അധികമായുള്ള 20 കിലോഗ്രാം വരെയാണ് നൂറ് രൂപ നിരക്കില്‍ ഫീസ് ഈടാക്കാവൂ എന്ന് ഉത്തരവില്‍ പറയുന്നുണ്ട്.ബാഗേജിന്റെ ഭാരം 20 കിലോയ്ക്കപ്പുറം പോയാല്‍ ഫീസ് എത്രയെന്ന് നിശ്ചയിക്കാനുള്ള എയര്‍ലൈനുകളുടെ അധികാരം തുടരും.കൂടാതെ ആഭ്യന്തരയാത്രയ്ക്ക് 15 കിലോവരെ സൗന്യ ബാഗേജായി ചെക്ക് ഇന്‍ ചെയ്യാം.എയല്‍ ഇന്ത്യയുടെ വിമാനമാണെങ്കില്‍ ഇത് 23 കിലോവരെയാകാം.

INDIANEWS24.COM

Leave a Reply