728-pixel-x-90-2-learn
728-pixel-x-90
<< >>

അധികം സമയം ജോലി ചെയ്ത് കലാമിന് ആദരവര്‍പ്പിച്ചു

തിരുവനന്തപുരം:’ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്. എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അവധിക്കു പകരം ഒരു ദിവസം അധികം ജോലി ചെയ്യുക’ എന്ന അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ മാനിച്ച് കേരളത്തില്‍ പലയിടങ്ങളിലും തൊഴിലാളികളും ഉദ്യോഗസ്ഥരും അധിക സമയം ജോലി ചെയതു.കലാമിനോടുള്ള ആദരസൂചകമായിട്ടാണ് പലരും കൂടുതല്‍ സമയം ജോലി ഏറ്റെടുത്ത് ചെയ്തത്.ചില സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും വരുന്ന ഞായറാഴ്ച്ച ജോലി ചെയത് ആദരവ് പ്രകടിപ്പിക്കാനുള്ള തീരുമാനത്തിലുമാണ്.

ആലപ്പുഴയില്‍ പുന്നപ്ര വടക്ക് പഞ്ചായത്തിലെ ജീവനക്കാര്‍ ചൊവ്വാഴ്ച്ച രാത്രി ഏഴ് മണിവരെ ജോലി ചെയ്യാനാണ് തീരുമാനം.കല്ലേറ്റുംകര റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ ഒരു ഷിഫ്റ്റ് കൂടുതലായി പ്രവര്‍ത്തിപ്പിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,ഐ ടി ജീവനക്കാര്‍,അധ്യാപകര്‍ എന്നിവരെല്ലാം മണിക്കൂറുകളോളം കൂടുതലായി ജോലി ചെയ്തു.കലാമിനോടുള്ള ആദരസൂചകമായി വനിതാ വികസന കോര്‍പ്പറേഷനിലെ (കെഎസ് ഡബ്ലിയുഡിസി) ജീവനക്കാര്‍ അടുത്ത ഞായറാഴ്ച ജോലി ചെയ്യുമെന്ന് അറിയിച്ചു.ജീവനക്കാരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഓഗസ്റ്റ് രണ്ടിനു അവധി ദിവസം ജോലി ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.കോര്‍പ്പറേഷനു കീഴിലുള്ള കേരളത്തിലെ എല്ലാ ഓഫീസുകള്‍ക്കും ഞായറാഴ്ച പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പി കുല്‍സു അറിയിച്ചു.

ചില ഐടി കമ്പനികളിലെ ജീവനക്കാരും അധികസമയം ജോലി ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. കലാമിനോടുള്ള ആദരസൂചകമായി അധികസമയം ജോലി ചെയ്യാന്‍ സോഷ്യമീഡിയകളിലൂടെ ആഹ്വാനവും നടക്കുന്നുണ്ട്. നിരവധി ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും ഇത്തരം ചര്‍ച്ചകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

INDIANEWS24.COM T V P M

Leave a Reply