പാചകവാതക സിലിണ്ടര്‍ സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നര്ബന്ധമാക്കാനുള്ള കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിന്റെ നീക്കത്തിന് സുപ്രിംകോടതി തടയിട്ടു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും സുപ്രിംകോടതി. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന വിധിയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വധി. കോടതി ഉത്തരവ് ഭേദഗതി ചെയ്യണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഇടക്കാല ഉത്തരവ് വേണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.