728-pixel-x-90-2-learn
728-pixel-x-90
<< >>

ആധാര്‍ കാര്‍ഡിന് എതിരെ വീണ്ടും സുപ്രീംകോടതി:

നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് സൂപ്രിംകോടതി. നിയമത്തിന്റെ പ്രബല്യമില്ലാതെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. പാചകവാതക സബ്‌സിഡി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
ആധാറിന് നിയമപ്രാബല്യം ഉണ്ടാകുന്നത് വരെ അത് നിര്‍ബന്ധമാക്കരുതെന്ന് ജസ്റ്റിസ് ബിഎസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇപ്പോള്‍ നല്‍കുന്ന ആധാര്‍ നിയമവിധേയമല്ലെങ്കില്‍ ഇത് നല്‍കുന്നതെന്തിനെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്വകാര്യ സ്ഥാപനങ്ങള്‍ ആധാറിനായി വിവരങ്ങള്‍ ശേഖരിക്കുന്നത് ഗൗരവകരമായ സാഹചര്യമാണ്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംസ്ഥാനങ്ങളാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ തുടര്‍ന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളുടെ വിശദീകരണം ആരാഞ്ഞു. പ്രത്യേക സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ സ്ഥാപനങ്ങളുടെയും മറുപടി സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാനങ്ങളുടെ മറുപടി ഡിസംബര്‍ 10 ന് കോടതി പരിഗണിക്കും.
പാചകവാതക സബ്‌സിഡി ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സബ്‌സിഡി പണം യഥാര്‍ത്ഥകൈകളിലെത്താന്‍ ഇത് പ്രയോജനം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.. എന്നാല്‍ നിയമപരമായ യാതൊരു പിന്‍ബലവുമില്ലാത്ത ആധാര്‍ പൊതുജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് നടത്തുന്നതെന്ന് പൊതു താല്‍പര്യഹര്‍ജി നല്‍കിയ ജസ്റ്റിസ് പുട്ടുസ്വാമി പറഞ്ഞു. ഇതേസമയം ആധാറിനായി ശേഖരിക്കുന്ന വിവരങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് കൈമാറുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് പുട്ടുസ്വാമി ആവശ്യപ്പെട്ടു.

Leave a Reply