അധ്യാപക ദിനത്തില്‍ അധ്യാപകര്‍ക്കു നേരെ മുഖം മൂടി ആക്രമണം. ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകര്‍ക്കു നേരെയാണ് മുഖംമൂടി ധരിച്ച് എത്തിയ സംഘം കല്ലെറിഞ്ഞത്. കല്ലേറിനു പിന്നില്‍ യൂത്ത്കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ കോളജ് കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
കെഎസ്യു നേതാവിനെ കോളജില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി കോളജിലും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കോളജ് പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും വീടുകളും വാഹനങ്ങളും കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു. കെഎസ്യു പ്രവര്‍ത്തകര്‍ കോളജിലെ കെമിസ്ട്രി ലാബും തല്ലിത്തകര്‍ത്തിരുന്നു.