728-pixel-x-90-2-learn
728-pixel-x-90
<< >>

അത്തം എത്തി, പൂക്കളമിട്ടാലും ‘കൈ പൊള്ളും’

ഓണം വരവായി, നാള്‍ക്കുനാള്‍ വിലകുതിക്കുന്നതിനും തുടക്കമായി കഴിഞ്ഞു. പറമ്പുകളും കുറ്റിക്കാടുകളും വഴിയരികില്‍ നില്‍ക്കുന്ന ചെടികളും അവയിലെ പൂക്കളും വിസ്മൃതിയിലായിട്ട് കാലങ്ങളായി. അത്തക്കളമിടാന്‍ പൂ തേടി പൂക്കടയിലേക്ക് നടക്കുന്ന ഓണപിതിവ് മലയാളി ശീലമാക്കിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഇത്തവണ പൂക്കടയിലെത്തുന്നവര്‍ക്ക് കൈപൊള്ളിയേക്കുമെന്നാണ് ഓണവരവറിയിക്കുന്ന അത്തത്തിന് മുമ്പേ കിട്ടുന്ന സൂചനകള്‍.

തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും മഴ കുറഞ്ഞതാണ് കനത്ത പ്രഹരമാകുകയെന്ന് പൂക്കച്ചവടക്കാര്‍ പറയുന്നു. വാടിയ പൂക്കളാണ് ഇപ്പോള്‍ തന്നെ വിപണിയിലെത്തുന്നത്. അത്തപ്പിറവിയും വിനായക ചതുര്‍ത്ഥിയും ഒരുമിച്ച് വന്നതും ഓണമെത്തുന്നതിന് മുന്‍പ് തന്നെ വില വര്‍ധനക്ക് കാരണമായി.

പതിവ് പോലെ ഇത്തവണയും വെള്ള ജമന്തിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കഴിഞ്ഞ തവണ ഓണമടുത്തപ്പോഴേക്കും വെള്ള ജമന്തിയുടെ വില കിലോയ്ക്ക് അറുന്നൂറ് രൂപ വരെ ഉയര്‍ന്നിരുന്നു. ഇത്തവണ അതിലും കൂടാനാണ് സാധ്യത. മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 100 രൂപയും ചെണ്ടുമല്ലിക്ക് 75 രൂപയുമാണ് ഇപ്പോഴത്തെ വിപണി വില. ഓണത്തിനോടടുത്ത ദിവസങ്ങളില്‍ ഇതും ഉയരും.

INDIANEWS24.COM Business Desk

Leave a Reply