728-pixel-x-90-2-learn
728-pixel-x-90
<< >>

അതിശൈത്യം: ടൊറോന്റൊ വിമാനത്താവളത്തില്‍ തിങ്കളാഴ്ച്ച റദ്ദാക്കിയത് 200 ലേറെ സര്‍വീസുകള്‍

ടൊറോന്റൊ: ശൈത്യം കടുത്തതിനാല്‍ ലോകത്ത് തന്നെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ടൊറോന്റൊയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നൂറ് കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി. തണുത്തുറഞ്ഞ കാലവസ്ഥയും ശക്തമായ കാറ്റും മൂലമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ കണക്കിലെടുത്താണ് നടപടി.

മൂലം ഇവിടേക്ക് എത്തിച്ചേരേണ്ട വിമാനങ്ങള്‍ക്ക്‌ ലാന്‍ഡ് ചെയ്യാനാകാത്ത സ്ഥിതിയിലായി. പുതുവര്‍ഷ പിറവി ദിനമായ തിങ്കളാഴ്ച്ച രാത്രിയോടെ വിമാനത്താവള അധികൃതര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 200ല്‍ അധികം വിമാന സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടതെന്ന് വ്യക്തമാകുന്നു. ഇതില്‍ 119 ലാന്‍ഡിങ്ങും 106 ടേക്ക്ഓഫുകളും ഉള്‍പ്പെടുന്നു.

ആഭ്യന്തര യാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ടിലായത്. അവധി ദിവസവും പുതുവര്‍ഷ ആഘോഷങ്ങള്‍ക്കുമായി ടൊറോന്റോയില്‍ എത്തി തിരികെ പോകാനിരുന്നവരാണ് കൂടുതലും ബുദ്ധിമുട്ടിലായത്. മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നെങ്കിലും കാലാവസ്ഥയുടെ ബുദ്ധിമുട്ടുകള്‍ അറിയാവുന്നതിനാല്‍ ആരും തന്നെ പരാതിപ്പെട്ടിട്ടില്ല.

INDIANEWS24.COM Toronto

Leave a Reply