728-pixel-x-90-2-learn
728-pixel-x-90
<< >>

അതിശൈത്യം: ടൊറന്റോയില്‍ 2 മരണം

ടൊറന്റോ: അതിശൈത്യത്തെത്തുടര്‍ന്ന് കാനഡയിലെ ടൊറന്റോയില്‍ രണ്ട് ദിവസത്തിനിടെ 2 പേര്‍ മരിച്ചു. ഇതേത്തുടര്‍ന്ന് മേയര്‍ ജോണ്‍ ടെറിയുടെ ഓഫീസിലേക്ക് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നഗരത്തില്‍ ‘വാമിംഗ് സെന്ററുകള്‍’ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യംഗ് – ഡണ്ടാസ് സ്ക്വയറിലെ ബസ് ഷെല്‍ട്ടറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീന്‍സും ടിഷര്‍ട്ടും മാത്രമേ ഇയാള്‍ ധരിച്ചിരുന്നുള്ളൂ. ഭവനരഹിതനായ ഇയാളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഡാവന്‍പോര്‍ട്ട്‌ റോഡ്‌ – ലാന്‍സ്ഡൌണില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭവനരഹിതനായ ഇയാളും അതിശൈത്യം മൂലമാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

Leave a Reply