jio 800x100
jio 800x100
728-pixel-x-90
<< >>

അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തിയതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി

ഹനോയ്:അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തിയതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി അറിയിച്ചു.. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസാണിതെന്നു ഗവേഷകര്‍ പറയുന്നു. കോവിഡ് ബാധിതരായവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം പടരുന്നത് കണ്ടെത്തിയത്.മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി.

ഇതുവരെ 6856 പേര്‍ക്ക് മാത്രമാണ് വിയറ്റ്നാമില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേര്‍ മരിച്ചു. കോവിഡിന്റെ ഒന്നാം വ്യാപനത്തെ വിയറ്റനാം വിജയകരമാി അതിജീവിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രിലിന് ശേഷം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. B.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്നാമില്‍ സ്ഥിരീകരിച്ചത്.
INDIANEWS24 HEALTH DESK

Leave a Reply