728-pixel-x-90-2-learn
728-pixel-x-90
<< >>

അതിവേഗം 300ഉം ഒരു വര്‍ഷത്തിനുള്ളില്‍ 50ഉം കടന്ന് അശ്വിന്‍

നാഗ്പുര്‍ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ടീം ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും നിരവധി നേട്ടങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഞായറാഴ്ച്ച ഇന്ത്യന്‍ താരങ്ങള്‍ ബാറ്റുകൊണ്ട് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കില്‍ ടെസ്റ്റിന്റെ നാലാം ദിവസമായ തിങ്കളാഴ്ച്ച ബോളിംഗിലൂടെ ശ്രീലങ്കയെ പാടെ തകര്‍ക്കുകയായിരുന്നു. അതിനായി മുന്നില്‍ നിന്നും നയിച്ചത് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.

ശ്രീലങ്കയെ ഇന്നിംഗ്‌സിനും 239 റണ്‍സിനും തോല്‍പ്പിച്ച പ്രകടനത്തില്‍ നാല് വിക്കറ്റ് നേടിയാണ് അശ്വിന്‍ തന്റെ ഭാഗം ഗംഭീരമാക്കിയത്. ഈ പ്രകടനത്തോടെ താരം ടെസ്റ്റില്‍ 300 വിക്കറ്റ് സ്വന്തമാക്കി. അശ്വിന്റെ 54-ാം ടെസ്റ്റാണ് ഇത്. അതിവേഗം 300 വിക്കറ്റ് നേടുന്ന ബോളര്‍മാരെയെല്ലാം പിന്തള്ളിക്കൊണ്ടാണ്  അശ്വിന്‍ ഈ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയുടെ ഡെന്നീസ് ലില്ലിയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോഡാണ് അശ്വിന്‍ പഴങ്കഥയാക്കിയത്. 56 ടെസ്റ്റുകളില്‍ നിന്നാണ് അദ്ദേഹം 300 വിക്കറ്റ് നേടിയത്. സ്പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനും(58) ഷെയ്ന്‍ വോണും(61) ആണ് ഇതിനു പിന്നാലെയുള്ള താരങ്ങള്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ അനില്‍ കുംബ്ലെ ഈ നേട്ടം കൈവരിച്ചത് 66-ാം ടെസ്റ്റ് മത്സരത്തിലാണ്.

നാഗ്പുരിലെ വിക്കറ്റെടുക്കുമ്പോള്‍ മറ്റൊരു നേട്ടം കൂടി കൈവരിച്ചാണ് അശ്വിന്‍ പിച്ചില്‍ നിന്നും മടങ്ങുന്നത്. ഒരു കലണ്ടര്‍ വര്‍ഷം അമ്പത് വിക്കറ്റ് നേടിയ ബോളര്‍. ലോകത്തില്‍ അശ്വിന്‍ അടക്കം മൂന്ന് ബോളര്‍മാരാണ് ഒരു വര്‍ഷം അമ്പതിലേറെ വിക്കറ്റുകള്‍ നേടിയിട്ടുള്ളത്. മുന്‍ ശ്രീലങ്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രംഗണ ഹെറാത്തും അശ്വിനും ഒരു കലണ്ടര്‍ വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ നേടിയത് 52 വിക്കറ്റുകളാണ്. ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ഒരു വര്‍ഷത്തില്‍ 51 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

INDIANEWS24.COM Sports

Leave a Reply