jio 800x100
jio 800x100
728-pixel-x-90
<< >>

അതിര്‍ത്തിയില്‍ സംഘര്‍ഷം ഏറുന്നു; ഗ്രാമവാസികള്‍ നാടുവിടാന്‍ തുടങ്ങി

ജമ്മു:കശ്മീര്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് രൂക്ഷമായി തുടരുന്നതോടെ ജമ്മു-കശ്മീര്‍ അതിര്‍ത്തി പ്രദേശത്തുള്ള ഗ്രാമവാസികള്‍ പലായനം തുടങ്ങി.ഏത് നിമിഷവും ഉറ്റവര്‍ കൊല്ലപ്പെട്ടേക്കാം എന്ന അവസ്ഥ.പലര്‍ക്കും പരുക്കേല്‍ക്കുന്നത് പതിവാകുന്നു.ജോലിചെയ്യാന്‍ പോലും കഴിയാത്ത സ്ഥിതി.പതിനെണ്ണായിരത്തോളം ഗ്രാമവാസികളാണ് അതിര്‍ത്തിയില്‍ നിന്നും കശ്മീരിലെ സാംബാ മേഖലയിലുള്ള അഭയാര്‍ത്ഥി കേന്ദ്രങ്ങളിലെത്തിയിരിക്കുന്നത്.ഏറ്റുമുട്ടല്‍ അവസാനിക്കുന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയുണ്ടായിട്ടില്ല.

ഇന്ത്യ തിരിച്ചടി തുടങ്ങിയതോടെ പാക് അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് അറിയുന്നത്.രാജ്യാന്തര അതിര്‍ത്തിക്ക് മൂന്നുകിലോമീറ്റര്‍ ചുറ്റളവിനകത്ത് താമസിക്കുന്നവരാണ് പ്രധാനമായും ആക്രമണത്തിന് ഇരയാവുന്നത്.രാത്രി വീട് ഉപേക്ഷിച്ച് വയലുകളിലാണ് പലരും ഉറങ്ങുന്നത്.ഇന്ത്യന്‍ സൈന്യത്തോട് തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ ആക്രമണം തുടര്‍ന്നാല്‍ പാക്കിസ്ഥാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും അറിയിച്ചു.പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഇന്ത്യയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.

ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പാക്ക് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ക്ക് ഇന്ത്യ സമന്‍സ് അയച്ചിരുന്നു.അടുത്ത നടപടിയെന്തെന്ന് ആലോചിക്കാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുമെന്നും മേഖലയില്‍ സമാധാനമാണ് പാക്കിസ്ഥാന്‍ കാംക്ഷിക്കുന്നതെന്നും ഇന്ത്യ അതു മനസ്സിലാക്കണമെന്നും പാക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍തജ് അസീസ് പറഞ്ഞു.700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിയന്ത്രണരേഖയിലും 200 കിലോമീറ്റര്‍ രാജ്യാന്തര അതിര്‍ത്തിയിലും പാക്കിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഈ മാസം ആറിനാണ് സംഘര്‍ഷം രൂക്ഷമായത്.

INDIANEWS24.COM JAMMU

Leave a Reply