728-pixel-x-90-2-learn
728-pixel-x-90
<< >>

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

ശ്രീനഗര്‍:ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും പാക് പ്രകോപനം.ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.ഇന്നലെ രണ്ട് ജവാന്‍മാരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയ നടപടിക്കുശേഷം കേന്ദ്രം സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ തുടങ്ങിയ വെടിവെപ്പ് മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നിന്നു.സൈനികരെ ശിരച്ഛേദം ചെയ്ത കിരാതമായ നടപടിക്കെതിരെ തക്കതായ രീതിയില്‍ തിരിച്ചടിക്കുമെന്ന് അസന്നിഗ്ധമായ ഭാഷയില്‍ പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

INDIANEWS24.COM Srinagar

Leave a Reply