728-pixel-x-90-2-learn
728-pixel-x-90
<< >>

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു

ജമ്മു:ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ ശക്തമായ വെടിവെപ്പു നടത്തിക്കൊണ്ട് അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം.40 സൈനിക പോസ്റ്റിനു നേരെ മോട്ടോര്‍ ഷെല്ലങ്ങും നടത്തുന്നുണ്ട്.കനാചക്ക്,പാര്‍ഗ്‌വല്‍,അര്‍ണിയ,ആര്‍ എസ് പുര സെക്ടറുകളിലാണ് ഇന്ന് വെടിവെപ്പുണ്ടായത്.

തിങ്കളാഴ്ച്ചയുണ്ടായ വെടിവെപ്പില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായ താക്കീത് നല്‍കിയിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വെടിവെപ്പുണ്ടായിരിക്കുന്നത്.ഇന്നുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

രാജ്യാന്തര അതിര്‍ത്തിയോടു ചേര്‍ന്നുള്ള അര്‍ണിയയില്‍ 10 സൈനിക പോസ്റ്റുകളെയും ഗ്രാമീണരുടെ വീടുകളെയും നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള ഭിംബര്‍ ഗലിയിലെ മുന്‍നിര പോസ്റ്റുകളെയും ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ ഇന്നലെ തുടര്‍ച്ചയായി കനത്ത ആക്രമണം നടത്തിയത്.

INDIANEWS24.COM JAMMU

Leave a Reply