jio 800x100
jio 800x100
728-pixel-x-90
<< >>

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍;ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍:ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയില്‍ അതിര്‍ത്തി നിയന്ത്രണ രേഖക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിച്ചു.മറ്റൊരാള്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞ ഇരുപത് ദിവസത്തോളമായി അതിര്‍ത്തി നിയന്ത്രണ രേഖക്കടുത്ത് നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ഇതേവരെ ആറ് തീവ്രവാദികളും മൂന്ന് സൈനികരും കൊല്ലപ്പെട്ടു.വന്‍ ആയുധശേഖരവുമായി പ്രദേശത്ത് നുഴഞ്ഞുകയറിയ ഒരു സംഘം തീവ്രവാദികളെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണ്.

തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി രക്ഷാസേനകളായ പാകിസ്താന്‍ റേഞ്ചേഴ്‌സും ബി എസ് എഫും തമ്മില്‍ ഫ്ലാഗ് മീറ്റിംഗുകളും നടത്തിയിരുന്നു.

INDIANEWS24, National

Leave a Reply