728-pixel-x-90-2-learn
728-pixel-x-90
<< >>

അതിര്‍ത്തികടന്നെത്തിയ പാക് ബാലനെ ഇന്ത്യ തിരികെ ഏല്‍പ്പിച്ചു

ന്യൂഡല്‍ഹി: പഞ്ചാബിലൂടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്താന്‍ ബാലനെ ഇന്ത്യ സുരക്ഷിതമായി തിരിച്ചയച്ചു. കഴിഞ്ഞ മേയില്‍ ഇന്ത്യയിലെത്തിയ സംസാരശേഷിയില്ലാത്ത കുട്ടിയെ പാക്കിസ്താനിലെ രക്ഷിതാക്കളെ കണ്ടെത്തിയ ശേഷം തിങ്കളാഴ്ച്ചയാണ് തിരികെ ഏല്‍പ്പിച്ചത്.

പഞ്ചാബിലെ ഫിറോസ്പുര്‍ സെക്ടര്‍ വഴി ഇന്ത്യയിലെത്തിയ ബാലനെ മെയ് ഒന്നിന് അതിര്‍ത്തി രക്ഷാസേന പിടികൂടുകയായിരുന്നു. തുടര്‍ന്ന് സംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചു. സംസാരശേഷിയില്ലാത്ത കുട്ടിയായതിനാല്‍ ഒന്നും ചോദിച്ചറിയാനായില്ല. ഒടുവില്‍ കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 20ന്റെ പാക്കിസ്താന്‍ രൂപയില്‍ നിന്നാണ് അബദ്ധത്തില്‍ അതിര്‍ത്തി തെറ്റിയെത്തിയതാണെന്ന് അധികൃതര്‍ മനസ്സിലാക്കിയത്.

പിന്നീട് ഡല്‍ഹിയിലെ പാക് നയതന്ത്ര കാര്യാലയം കുട്ടിയുടെ പിതാവ് ലാഹോര്‍ സ്വദേശിയായ ജാവേദ് ഇഖ്ബാല്‍ ആണെന്ന് ഉറപ്പുവരുത്തി. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന്റെ ട്വീറ്റും കൂടിയായതോടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായകമായി.

INDIANEWS24.COM NEWDELHI

Leave a Reply