728-pixel-x-90-2-learn
728-pixel-x-90
<< >>

അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യ നേടി

മൗണ്ട് മോഗ്നൂയി: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാലാം തവണയും ജേതാക്കളായി. ഫൈനലിലെ എതിരാളികളായ ആസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കൗമര ക്രിക്കറ്റിന്റെ ലോക രാജാക്കന്‍മാരായത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ അണ്ടര്‍-19 ലോകകപ്പ് നേടുന്ന രാജ്യം ഇന്ത്യയായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 47.2 ഓവറില്‍ 216ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. ഇന്ത്യ വിജയ റണ്‍ നേടുമ്പോള്‍ 67 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയം വേഗത്തിലാക്കിയത്. വിക്കറ്റ് കീപ്പര്‍ ഹാര്‍ദിക് ദേശായിയും പുറത്താകാതെ മികച്ച പിന്തുണ നല്‍കി.
സ്‌കോര്‍: ഓസ്‌ട്രേലിയ – 47.2 ഓവറില്‍ 216ന് ഓള്‍ഔട്ട്. ഇന്ത്യ – 38.5 ഓവറില്‍ രണ്ടിന് 220.

ഭേദപ്പെട്ട തുടക്കമായിരുന്നെങ്കിലും ആറാം ഓവറില്‍ ഓപ്പണിംഗ് വിക്കറ്റ് പിരിഞ്ഞതോടെ ഓസീസിന്റെ കുതിപ്പ് അവസാനിച്ചു. അതികം താമസിയാതെ 59-3 എന്ന നിലയിലേക്കെത്തി. ഇവിടെ നിന്നും ടീമിന് പിന്നീട് കരകയറാനായില്ല. ജോനാഥാന്‍ മെര്‍ലോയുടെ ചെറുത്തുനില്‍പ്പാണ് ടീം ടോട്ടല്‍ 200 കടത്തിയത്. 76(102) റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ മെര്‍ലോയ്ക്ക് പിന്തുണയുമായി ആരുമുണ്ടായിരുന്നില്ല. മെര്‍ലോയും പരം ഉപ്പലും ചേര്‍ന്ന് നേടിയ 75 റണ്‍സ് ആണ് ഓസീസ് ഇന്നിംഗ്‌സിലെ വലിയ കൂട്ടുകെട്ട്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ മഴി കിട്ടിയതല്ലാതെ കാര്യമായ പ്രതിസന്ധികളൊന്നുമുണ്ടായില്ല. വളരെ വേഗം വിജയത്തിലേക്ക് എന്ന തരത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുകൊണ്ടിരുന്നു. 12-ാം ഓവറില്‍ നായകന്‍ പൃഥ്വി ഷാ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 71ല്‍ എത്തിയിരുന്നു. ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ ഇന്നിംഗ്‌സ് തുടര്‍ന്ന ഇന്ത്യയ്ക്കു മേല്‍ ഒരു ഘട്ടത്തില്‍ പോലും ഓസീസിന് വെല്ലുവിളി ഉയര്‍ത്താനായില്ല. വ്യക്തിഗത സ്‌കോര്‍ 31ല്‍ നില്‍ക്കെ രണ്ടാമനായി ശുഭ്മാന്‍ ഗില്ലും പുറത്താകുമ്പോള്‍ ഇന്ത്യ വിജയം ഏറെകുറേ ഉറപ്പാക്കിയിരുന്നു. ഓപ്പണര്‍ മന്‍ജോത് കല്‍റയ്‌ക്കൊപ്പം പിന്നീട് വന്ന ഹാര്‍വിക് ദേശായി കൂടി ചേര്‍ന്നതോടെ നാലാം ലോകകപ്പിലേക്ക് ഇന്ത്യ വളരെ വേഗം അടുത്തു. 102 പന്തുകള്‍ നേരിട്ട മന്‍ജോത് പുറത്താകാതെ നേടിയത് 101 റണ്‍സ്.

INDIANEWS24.COM Sports Desk

Leave a Reply