728-pixel-x-90-2-learn
728-pixel-x-90
<< >>

അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യയുടെ സാധ്യത ഇങ്ങനെ

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം റൗണ്ടില്‍ ഇടം കിട്ടാനുള്ള സാധ്യത വളരെ കാഠിന്യമേറിയത്. അടുത്ത കളി ഘാനയ്‌ക്കെതിരെയാണ്. രണ്ട് തവണ അണ്‍ര്‍ 17 ലോകകപ്പ് ചാമ്പ്യന്‍മാരായിട്ടുള്ള അവരെ മൂന്ന് ഗോളിന്റെ ലീഡില്‍ തോല്‍പ്പിക്കണം മാത്രമല്ല. കൊളംബിയക്കെതിരായ അമേരിക്കയുടെ ലീഗ് റൗണ്ടിലെ അവസാനമത്സരത്തില്‍ രണ്ട് ഗോളിന്റെ ലീഡില്‍ ജയിക്കുകയും വേണം.

നിലവില്‍ ഇന്ത്യയേയും ഘാനയേയും തോല്‍പ്പിച്ച് അമേരിക്ക മാത്രമാണ് ഗ്രൂപ്പ് എ യില്‍ നിന്നു പ്രീക്വാര്‍ട്ടറിന് യോഗ്യത നേടിയിട്ടുള്ളത്. മറ്റു ടീമുകളായ ഘാനയു കൊളംബിയയും ഓരോ കളി വീതം വിജയിച്ചു തുല്യരായി നില്‍ക്കുമ്പോള്‍ ഇന്ത്യ രണ്ട് മത്സരങ്ങളും തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വക്കിലെത്തി. ഇന്ത്യ ഘാനയെ തോല്‍പ്പിക്കുകയും കൊളംബിയ അമേരിക്കയോട് തോല്‍ക്കുകയും ചെയ്താല്‍ മൂന്ന് ടീമും ഒപ്പത്തിനൊപ്പമെത്തും. ഇങ്ങനെ പോയിന്റ് നിലയില്‍ തുല്യത വരുമ്പോള്‍ ടീമുകളുടെ ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനക്കാരെ നിര്‍ണ്ണയിക്കും.

രണ്ട് കളിയും തോറ്റ ഇന്ത്യയുടെ ഗോള്‍ വ്യത്യാസം -4 ആണ്. കൊളംബിയയുടെയും ഘാനയുടേയും ഗോള്‍ വ്യത്യാസം പൂജ്യമാണ്. ഇന്ത്യ ഘാനയെ മൂന്ന് ഗോളിന്റെ ലീഡില്‍ തോല്‍പ്പിച്ചാല്‍ ഗോള്‍വ്യത്യാസത്തില്‍ ഘാനയെ മറികടക്കാനാകും. ഇതോടെ ഇന്ത്യയുടെ ഗോള്‍വ്യത്യാസം -1 ഉം ഘാനയുടേത് -3 ഉം ആയി മാറും. അമേരിക്ക കൊളംബിയയെ രണ്ട് ഗോളിന്റെ വ്യത്യാസത്തില്‍ തോല്‍പ്പിക്കുക കൂടി വേണം. അങ്ങനെയെങ്കില്‍ കൊളംബിയയുടെ ഗോള്‍വ്യത്യാസം -2 ആയി മാറും. ഇത് അവരെ ഇന്ത്യയ്ക്കു പിന്നിലാക്കി മാറ്റും.

INDIANEWS24.COM Sports Desk

Leave a Reply