728-pixel-x-90-2-learn
728-pixel-x-90
<< >>

അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യയുടെ ആതിഥേയം മഹനീയമെന്ന് ഫിഫയുടെ പ്രശംസ

കൊല്‍ക്കത്ത: ഇന്ത്യയില്‍ നടക്കുന്ന അണ്ടല്‍ 17 ലോകകപ്പ് മഹനീയമെന്ന് പ്രശംസിച്ച് ഫിഫ പരിശീലക തലവന്‍ രംഗത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് പോലും ടീമുകള്‍ക്ക് സര്‍വ്വ ഒരുക്കങ്ങളും കഴിഞ്ഞെത്താനായത് ഫുട്‌ബോളിനോടുള്ള ഇന്ത്യയുടെ മികച്ച താല്‍പര്യംകൊണ്ടാണെന്ന് പരിശീലക തലവന്‍ ബ്രാമിര്‍ ഉജെവിക് പറഞ്ഞു. മനോഹരമായ ലോകകപ്പ് സമ്മാനിക്കാനായതില്‍ ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഫുട്‌ബോള്‍ അന്തരീക്ഷം റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ ബെനബ്യൂ സ്‌റ്റേഡിയവും മാഞ്ചസ്റ്റര്‍ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാന്‍സ്‌ഫോര്‍ഡും ഓര്‍മ്മിപ്പിക്കുന്നു. പ്രതിഭാധനരായ ഒരു പിടി മികച്ച താരങ്ങളെ ലോകകപ്പ് സംഭാവന ചെയ്തതെന്നും ബ്രാമിര്‍ ഉജെവിക് പറഞ്ഞു. ഇന്ത്യയിലെ സ്‌റ്റേഡിയങ്ങളും കാണികളും ലോകത്തിലെ മികച്ചതാണ്.

ഓരോ മത്സരം കഴിയുന്തോറും മികച്ച സംഘാടക മികവാണ് ആതിഥേയ രാജ്യം കാണിക്കുന്നത്. അടുത്ത എല്‍ ക്ലാസിക്കോയുടെ ടിക്കറ്റ് ലഭിക്കുന്നതിനേക്കാള്‍ പ്രയാസമായിരിക്കുകയാണ് അണ്ടര്‍ 17 ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കല്‍ എന്നും ഉജെവിക് പറഞ്ഞു.

INDIANEWS24.COM Sports Desk

Leave a Reply