728-pixel-x-90-2-learn
728-pixel-x-90
<< >>

അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍; കൊച്ചി വേദിയായേക്കും

ബഹിയ: 2017-ലെ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്ബോളിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. പരിഗണിക്കപ്പെടുന്ന എട്ട് വേദികളില്‍ ഒന്നായി കൊച്ചിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആതിഥേയര്‍ എന്ന നിലയില്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് പങ്കെടുക്കാന്‍ കഴിയും. ഇതാദ്യമായാണ് ഒരു ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്‌.
ഇന്ത്യയെ തെരഞ്ഞെടുത്ത വിവരം ഫിഫ പ്രസിഡന്റ്‌ സെപ് ബ്ലാറ്റര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ഉസ്ബെക്കിസ്ഥാന്‍, അയര്‍ലണ്ട് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ വേദി കരസ്ഥമാക്കിയത്.
ഇപ്പോള്‍ പട്ടികയിലുള്ള എട്ട് നഗരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആറു സ്ഥലങ്ങളിലാകും മത്സരങ്ങള്‍ നടക്കുക. കൊച്ചിക്ക്‌ പുറമേ ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, മഡ്ഗാവ്, പുണെ, ഗുവാഹത്തി എന്നിവയാണ് പരിഗണിക്കപ്പെടുന്ന വേദികള്‍. ഈ വര്‍ഷത്തെ ലോകകപ്പ് യുഎഈയിലാണ് നടക്കുന്നത്. 2015-ല്‍ ചിലി വേദിയാകും.
ലോകകപ്പിന്‍റെ വേദി ആകുന്നത്‌ ഇന്ത്യന്‍ ഫുട്ബോളിന് പുതുജീവന്‍ പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനസംഖ്യയില്‍ ലോകത്ത് രണ്ടാമതുള്ള ഇന്ത്യയില്‍ ഫുട്ബോളിന്‍റെ പ്രചാരം വര്‍ധിപ്പിക്കുക എന്ന ഫിഫയുടെ ദീര്‍ഘകാല ലക്ഷ്യവും വേദി ലഭിക്കാന്‍ കാരണമാണ്.

Leave a Reply