728-pixel-x-90-2-learn
728-pixel-x-90
<< >>

അണ്ടര്‍ 16 എ.എഫ്.സി ഫുട്ബോള്‍:: ഇന്ത്യക്ക് മിന്നുന്ന ജയം

കുവൈറ്റില്‍ നടക്കുന്ന അണ്ടര്‍ 16 എ.എഫ്.സി യോഗ്യത റൌണ്ട് ആദ്യ മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലബനാനെ തോല്‍പ്പിച്ചു. ശാരീരിക മികവിലും പന്തടക്കത്തിലും താരതമ്യേന മികച്ച ടീമായ ലബനാനെതിരെയുള്ള വിജയം ഇന്ത്യക്ക് അരഹതപ്പെട്ടതായിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ കളിയില്‍ തുടക്കത്തിലേ ആക്രമിച്ചു കളിച്ചു. കളിയിലെ റിസള്‍ട്ട്‌ സൂചിപ്പിക്കുന്നത് പോലെ തന്നെ ഏറക്കുറെ ഏകപക്ഷീയമായിരുന്നു മത്സരവും. ആദ്യപകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ഇന്ത്യക്കെതിരെ രണ്ടാം പകുതിയില്‍ ലബനേന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് വീണ്ടും ഉണര്‍ന്നു കളിച്ച ഇന്ത്യ കിട്ടിയ അവസരങ്ങള്‍ ഏറെയൊന്നും പാഴാക്കാതെ രണ്ടു ഗോള്‍കൂടി ലബനാന്‍ വലയിലാക്കി ഇന്ത്യന്‍ പട്ടിക തികച്ചു. ആദ്യ മത്സരത്തില്‍ തജാക്കിസ്ഥാനെതിരെ സമനില വഴങ്ങിയ ഇന്ത്യക്ക് തായലന്റ്റില്‍ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടണമെങ്കില്‍ അടുത്ത മത്സരങ്ങളില്‍ വിജയം നേടിയേ തീരൂ. വെള്ളിയാഴ്ച ഭൂട്ടാനെതിരെയും ഞായറായ്ച്ച  കുവൈത്തിനെതിരെയുമാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍. മലയാളികളടക്കമുള്ള പ്രവാസി കാണികളുടെ പിന്തുണയും മത്സരവസാനം വരെ ഇന്ത്യക്കുണ്ടായിരുന്നു.

Leave a Reply